ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്‍റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്‌മെന്‍റ് തസ്‌തികകളിലെ 232 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 30.
1. അസി. ജനറല്‍ മാനേജര്‍ (ലീഗല്‍) അഞ്ച് ഒഴിവുകള്‍. പ്രായം 37 വയസ്സ്. അംഗീകൃത നിയമബിരുദവും അഞ്ചുവര്‍ഷത്തെ പരിചയവും.
2. മാനേജര്‍ (ലീഗല്‍) ഇരുപത് ഒഴിവുകള്‍. പ്രായം 32 വയസ്സ്. അംഗീകൃത നിയമബിരുദവും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
3. മാനേജര്‍ (കോര്‍പ്പറേറ്റ് ബാങ്കിങ്/ട്രേഡ് ഫിനാന്‍സ്/കാഷ് മാനേജ്‌മെന്‍റ് സര്‍വീസസ്/ഗവ. ബിസിനസ് ഗ്രൂപ്പ്) 60 ഒഴിവുകള്‍. പ്രായം 32 വയസ്സ്. അംഗീകൃത ബിരുദവും www.halindia.com പോലുള്ള അധികയോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
4. മാനേജര്‍ (എസ്.എം.ഇ. ഫിനാന്‍സിങ്) 10 ഒഴിവുകള്‍. അംഗീകൃത ബിരുദം.
5. മാനേജര്‍ (അഗ്രി. ബിസിനസ്) 25 ഒഴിവുകള്‍.
6. മാനേജര്‍ (കോര്‍പറേറ്റ് ഫിനാന്‍സ്-ഇന്‍ഫ്രാസ്ട്രക്ചര്‍/ലാര്‍ജ് കോര്‍പറേറ്റ്/മിഡ് കോര്‍പറേറ്റ്) 80 ഒഴിവുകള്‍. എന്‍ജിനിയറിങ്/ഇക്കണോമിക്‌സ് ബിരുദം അഭിലഷണീയം. MBA/CA/JAIIB/CAIIB പോലുള്ള അധികയോഗ്യതകളും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.
7. മാനേജര്‍ (പ്രെമിസെസ് - സിവില്‍/ഇലക്ട്രിക്കല്‍) 10 ഒഴിവുകള്‍. ബി.ടെക്/ബി.ഇ.
8. അസി. മാനേജര്‍ (ട്രഷറി) 22 ഒഴിവുകള്‍. പ്രായം: 30 വയസ്സ്. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഫസ്റ്റ് ക്ലാസ് ബിരുദം. CA/MBA അഭിലഷണീയം. രണ്ടുവര്‍ഷത്തെ പരിചയം.
വിശദവിവരങ്ങള്‍ www.idbi.com, www.idbibank.com എന്നീ വെബ് സൈറ്റുകളില്‍ നിന്നും ലഭിക്കും. ഇത് പരിശോധിച്ചശേഷം അപേക്ഷ തയ്യാറാക്കുക.
വിലാസം: Industrial Development Bank of India Ltd., Regd. Office: IDBI Tower, WTC Complex, Cuffe parade, Mumbai 400005.
|