വനിതാ വികസന കോര്‍പ്പറേഷന്‍റെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രത്തിലേക്ക് 25നും 40നും ഇടയ്ക്ക് പ്രായമുള്ള വനിതാ ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്.
പി.ജി.ഡി.സി.എ. യോഗ്യതയുള്ളവരും കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്‌മെന്‍റില്‍ പരിശീലനം നല്‍കി മുന്‍പരിചയമുള്ളവരും കോര്‍പ്പറേഷന്‍റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള മേഖലാ ഓഫീസില്‍ മാര്‍ച്ച് 25ന് രാവിലെ 10 മണിക്ക്, വയസ്, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും സഹിതം ഇന്‍റര്‍വ്യൂവിന് ഹാജരാകണം. വിവരത്തിന് 0471-2328257 നമ്പറില്‍ ബന്ധപ്പെടണം.
|