ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനില്‍ അപ്രന്‍റീസ് ഡവലപ്‌മെന്‍റ് ഓഫീസര്‍മാരുടെ 600 ഒഴിവുകളിലേക്ക് ചെന്നൈയിലെ സതേണ്‍ സോണല്‍ ഓഫീസ് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിസിനസ് അഡ്‌മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ബിരുദമുള്ളവര്‍ക്കും മാര്‍ക്കറ്റിങ്ങില്‍ പി.ജി. ഡിപ്ലോമയുള്ളവര്‍ക്കും പ്രത്യേക പരിഗണന ലഭിക്കും. പ്രായം 2008 ജനവരി 1ന് 21-30. സ്റ്റൈപ്പന്‍ഡ് 9877 രൂപ പ്രതിമാസം ലഭിക്കും.
പ്രൊബേഷണറി ഡവലപ്‌മെന്‍റ് ഓഫീസറായി നിയമനം കിട്ടിയാല്‍ 7440 - 450 - 18560 നിരക്കിലാവും ശമ്പളം. മറ്റ് അലവന്‍സുകളും ലഭിക്കും. നിയമനം ലഭിക്കുന്നവര്‍ ഏജന്‍റുമാരെ തെരെഞ്ഞെടുത്ത് നിയമിക്കുക, പരിശീലിപ്പിക്കുക, ഉപഭോക്താക്കളുമായി ഇടപെടുക എന്നീ ചുമതലകളാണ് നിര്‍വഹിക്കേണ്ടി വരിക.
ഇതിനായി കൂടുതല്‍ യാത്രചെയ്യേണ്ടിവരും. സൗത്ത് സോണിനു കീഴില്‍ കേരളത്തില്‍ എറണാകുളം, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം ഡിവിഷനുകളിലായി 203 ഒഴിവുകളുണ്ട്. നഗര, ഗ്രാമ മേഖലകളില്‍ നിയമനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ എല്‍.ഐ.സിയുടെ വെബ്സൈറ്റില്‍ ലഭ്യമാവും.
|