പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നവോദയ വിദ്യാലയങ്ങളില്‍ അധ്യാപകര്‍
Teacher
WDWD
രാജ്യത്തെ വിവിധ നവോദയ വിദ്യാലയങ്ങളില്‍ അധ്യാപകരുടെ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളില്‍ ട്രെയിന്‍ഡ്‌ ടീച്ചര്‍മാര്‍, ട്രെയിന്‍ഡ്‌ ഗ്രാജുവേറ്റ്‌ ടീച്ചര്‍, പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ടീച്ചര്‍ എന്നീ തസ്തികകളിലേക്ക്‌ ഒഴിവ്‌.

പിജി ടീച്ചര്‍

ഇംഗ്ലീഷ്‌, ഹിന്ദി, ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ്‌, ഇക്കണോമിക്സ്‌, ബയോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, കൊമേഴ്സ്‌ എന്നീ വിഷയങ്ങളില്‍ അതത്‌ വിഷയങ്ങളില്‍ കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം (അല്ലെങ്കില്‍ എന്‍സിഇആര്‍ടിയുടെ ഇന്‍റഗ്രേറ്റഡ്‌ കോഴ്സ്‌ 50 ശതമാനം മാര്‍ക്കോടെ), ബിഎഡ്‌, ഹിന്ദിയിലും ഇംഗ്ലീഷിലും മികച്ച പരിജ്ഞാനം.

ട്രെയിന്‍ഡ്‌ ഗ്രാജുവേറ്റ്‌ ടീച്ചര്‍, റസിഡന്‍ഷ്യല്‍ സ്കൂള്‍ ടീച്ചര്‍, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അഭിലഷണീയം.

ട്രെയിന്‍ഡ്‌ ഗ്രാജുവേറ്റ്‌ ടീച്ചര്‍

ഇംഗ്ലീഷ്‌, ഹിന്ദി, മാത്തമാറ്റിക്സ്‌, സോഷ്യല്‍സ്റ്റഡീസ്‌, സയന്‍സ് എന്നീ വിഷയങ്ങളില്‍ കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്കോടെ അതത്‌ വിഷയങ്ങളില്‍ ബിരുദം (അല്ലെങ്കില്‍ എന്‍സിഇആര്‍ടിയുടെ ഇന്‍റഗ്രേറ്റഡ്‌ കോഴ്സ്‌), ബിഎഡ്‌, ഹിന്ദിയിലും ഇംഗ്ലീഷിലും മികച്ച പരിജ്ഞാനം. റസിഡന്‍ഷ്യല്‍ സ്കൂള്‍ ടീച്ചര്‍ കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അഭിലഷണീയം.

ആര്‍ട്‌ ടീച്ചര്‍, മ്യൂസിക്‌ ടീച്ചര്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ എന്നീ തസ്തികകളിലും ഒഴിവുണ്ട്‌.

അപേക്ഷാഫീസ്‌ 400 രൂപ. എസ്.സി / എസ്ടി / വികലാംഗര്‍ / വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക്‌ ഫീസില്ല. പൂരിപ്പിച്ച അപേക്ഷ സാധാരണ തപാലില്‍ ഏപ്രില്‍ 15നു മുമ്പ്‌ Navodaya Leadership Institute, Jawahar Navodaya Vidyalaya Campus, Sector 25, Chandigarh-160014 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരവും അപേക്ഷാമാതൃകയും www.navodaya.nic.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
കൂടുതല്‍
ട്രെയിനര്‍ ഒഴിവ്
വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ
ഫിനാന്‍സ് മാനേജര്‍ ഒഴിവ്
എസ്.ബി.ഐയില്‍ ഒഴിവുകള്‍
റിമോട്ട് സെന്‍സിംഗ് സെന്‍ററില്‍ ഒഴിവ്
ബി.എസ്.എന്‍.എല്ലില്‍ ജെ.ടി.ഒ