പ്രധാന താള്‍ > വാര്‍ത്ത > കരിയര്‍ > അവസരങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പി.എസ്.സി അപേക്ഷ ക്ഷണിച്ചു
KPSC
KBJWD
പിഎസ്‌സി വിവിധ തസ്തികകളിലേക്ക്‌ വിജ്ഞാപനം പുറപ്പെടുവിച്ചു. അസാധാരണ ഗസറ്റ്‌ വിജ്ഞാപന തീയതി 2008 ജനുവരി 14. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 20 വരെ സ്വീകരിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായും അയയ്ക്കാം.

കാറ്റഗറി 1/2008 മുതല്‍ 22/2008 വരെ ജനറല്‍ റിക്രൂട്ട്‌മെന്‍റ് സംസ്ഥാനതലത്തില്‍.

കേരള പി.എസ്.സിയില്‍ സിസ്റ്റം മാനേജര്‍/ഇഡിപി മാനേജര്‍. കാറ്റഗറി 01/2008. 16650-23200 രൂപ. ഒരൊഴിവ്‌. എംസിഎ അല്ലെങ്കില്‍ ബിടെക്‌ ഇലക്ട്രിക്കല്‍ ആന്‍ഡ്‌ ഇലക്ട്രോണിക്സ്‌/കംപ്യൂട്ടര്‍ സയന്‍സ്‌ അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചില്‍ ബിടെക്കും കംപ്യൂട്ടര്‍ പിജിഡിസിഎയും. സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്‍റില്‍ എട്ടു വര്‍ഷത്തെ പരിചയവും. 2008 ജനുവരി ഒന്നിന്‌ 30-45 വയസ്സ്‌ പ്രായം.

ഡെപ്യൂട്ടി ഡയറക്ടര്‍. കാറ്റഗറി 02/2008.
ഡെപ്യൂട്ടി ഡയറക്ടര്‍, വിഎച്ച്‌എസ്‌ഇ. 13610-20700.

മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ സീനിയര്‍ ലക്ചറര്‍: 03/2008 മുതല്‍ 10/2008 വരെ. ബയോകെമിസ്ട്രി, നെഫ്‌റോളജി, മൈക്രോബയോളജി. ബന്ധപ്പെട്ട വിഷയത്തില്‍ മെഡിക്കല്‍ പിജിയും മെഡിക്കല്‍ രജിസ്ട്രേഷനും.

ഡിസ്ട്രിക്‌ ആന്‍റ് റിസര്‍വ്‌ പൊലീസില്‍ എസ്‌.ഐ. കാറ്റഗറി 11/2008 മുതല്‍ 14/2008 വരെ. 41 ഒഴിവ്‌. 9190 രൂപ-15510 രൂപ. കാറ്റഗറി 11 പൊതുവായുള്ള റിക്രൂട്ട്‌മെന്‍റും 12 പൊലീസിലെയും വിജിലന്‍സിലെയും ബിരുദമുള്ള മിനിസ്റ്റീരിയല്‍ സ്റ്റാഫില്‍നിന്നും കാറ്റഗറി 13 ബിരുദമുള്ള പൊലീസ്‌ കോണ്‍സ്റ്റബിള്‍, ഹെഡ്‌ കോണ്‍സ്റ്റബിള്‍ എന്നിവരില്‍നിന്നും നിയമനം നടത്തുന്നതാണ്‌.

ബിരുദമാണ്‌ യോഗ്യത. കാറ്റഗറി 11 നും 12 നും 30 വയസ്സ്‌ തികയാന്‍ പാടില്ല. കാറ്റഗറി 13 ന്‌ 35 വയസ്സ്‌ തികയാന്‍ പാടില്ല. വിജ്ഞാപനത്തില്‍ പറയും പ്രകാരമുള്ള കായികക്ഷമതാപരീക്ഷയിലും വിജയിക്കണം.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പില്‍ അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. കാറ്റഗറി 15/2008. 7990-12930 രൂപ. മൂന്നൊഴിവ്‌. ബിഎ/ബിഎസ്‌സി/ബികോം ബിരുദം. സര്‍ക്കാര്‍, സ്വകാര്യ പ്രസിദ്ധീകരണത്തിലോ പത്രത്തിലോ എഡിറ്റോറിയല്‍ വിഭാഗത്തില്‍ രണ്ടു വര്‍ഷത്തെ ജോലിപരിചയം. 19-38 വയസ്സ്‌

സപ്ലൈകോയില്‍ ജൂനിയര്‍ മാനേജര്‍ കാറ്റഗറി 16/2008. ബിരുദവും എംബിഎയും 9 ഒഴിവ്‌. 18-35 വയസ്സ്‌. 11910-19350 രൂപ.

കേരള ലാന്‍ഡ്‌ ഡെവലപ്മെന്‍റ് ബോര്‍ഡില്‍ അസിസ്റ്റന്‍റ് പ്രോജക്ട്‌ എന്‍ജിനിയര്‍: 10 ഒഴിവ്‌. 6675-10500 രൂപ. സിവില്‍ എന്‍ജിനയിറിങ്‌ ബിരുദം അല്ലെങ്കില്‍ എഎംഐഇ 'എ' 'ബി' പാസായിരിക്കണം. 18-35 വയസ്സ്‌.

ഫോറസ്റ്റ്‌ ഇന്‍ഡസ്ട്രിസ്‌ ലിമിറ്റഡില്‍ ചീഫ്‌ സ്റ്റോര്‍ കീപ്പര്‍: കാറ്റഗറി 22/2008. 950-2815 രൂപ. ഒരൊഴിവ്‌. ബിരുദവും അംഗീകൃത കമ്പനിയില്‍ മെക്കാനിക്കല്‍ ആന്‍ഡ്‌ സിവില്‍ സ്റ്റോഴ്സില്‍ വാങ്ങുന്നതിലും കൈകാര്യം ചെയ്യുന്നതിലും മൂന്നു വര്‍ഷ ജോലിപരിചയം.

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ അസിസ്റ്റന്‍റ് എന്‍ജിനിയര്‍, ലൈവ്‌ സ്റ്റോക്‌ ഡെവലപ്മെന്‍റ് ബോര്‍ഡില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്‍റ്‌, അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷനില്‍ അസിസ്റ്റന്‍റ് എന്‍ജിനിയര്‍, മുകളില്‍ പറഞ്ഞ തസ്തികകളിലേക്ക്‌ പി.എസ്.സി വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാത്രം അപേക്ഷിക്കുക.

താഴെ പറയുന്ന തസ്തികകളിലേക്ക്‌ ഓണ്‍ലൈനായും അപേക്ഷാഫോറത്തിലും അപേക്ഷിക്കാം.

കെടിഡിസിയില്‍ ബോട്ട്‌ ഡ്രൈവര്‍. കാറ്റഗറി 23/2008. 2 ഒഴിവ്‌. 950-2815 രൂപ. എട്ടാം ക്ലാസ്‌ പാസും ബോട്ട്‌ഡ്രൈവിങ്ങില്‍ അംഗീകൃത കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റും എംഎംഡി ലൈസന്‍സും ബോട്ട്‌ ഡ്രൈവര്‍/ലാസ്കര്‍ ആയി മൂന്നു വര്‍ഷത്തെ പരിചയവും. അപേക്ഷ അയക്കേണ്ട വിലാസം: അണ്ടര്‍സെക്രട്ടറി, കോര്‍പറേഷന്‍ വിഭാഗം റിക്രൂട്ട്‌മെന്‍റ്‌, പട്ടം പാലസ്‌ പിഒ , തിരുവനന്തപുരം-695 004.

ഫോറസ്റ്റ്‌ ഡെവലപ്മെന്‍റ് കോര്‍പറേഷനില്‍ ഫീല്‍ഡ്‌ ഓഫീസര്‍, കാറ്റഗറി 24/2008. 13 ഒഴിവ്‌. സയന്‍സ്‌ വിഷയത്തില്‍ ബിരുദം. 167 സെ മീ ഉയരം, നെഞ്ചളവ്‌ 81-86 സെ മീ. കാഴ്ച 6/6, 6/6. സമീപക്കാഴ്ച 0.5 , 0.5 സ്നെല്ലന്‍. 4000-6090 രൂപ. 18-35 വയസ്സ്‌. അപേക്ഷ അണ്ടര്‍സെക്രട്ടറി, കോര്‍പറേഷന്‍ വിഭാഗം.

ലൈവ്സ്റ്റോക്‌ ഡെവലപ്മെന്‍റ് ബോര്‍ഡില്‍ ലബോറട്ടറി അസിസ്റ്റന്‍റ്‌. കാറ്റഗറി 26/2008. 3050-5230 രൂപ. രണ്ടൊഴിവ്‌. സയന്‍സ്‌ വിഷയത്തില്‍ പ്ലസ്ടുവും ബിഎസ്‌സി എംഎല്‍ടിയോ ലബോറട്ടറി ടെക്നീഷ്യന്‍ കോഴ്സില്‍ ഡിപ്ലോമയോ വേണം. 18-35 വയസ്സ്‌.

സഹകരണ അപെക്സ്‌ സൊസൈറ്റികളില്‍ എല്‍ഡിവി. ഡ്രൈവര്‍. കാറ്റഗറി 27/2008. 2750-4625 രൂപ. 2 ഒഴിവ്‌. ഏഴാം ക്ലാസും ലൈറ്റ്‌ ഡ്യൂട്ടി വാഹനങ്ങള്‍ ഓടിക്കുന്നതിന്‌ മൂന്നു വര്‍ഷം മുമ്പു ലഭിച്ച ലൈസന്‍സും ബാഡ്ജും. അപേക്ഷ കോ-ഓപ്പറേറ്റവ്‌ സെക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി, കേരള പി എസ്‌സി, പട്ടം പാലസ്‌ പിഒ, തിരുവനന്തപുരം-695 004.

പട്ടികജാതി/പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷനില്‍ എല്‍ഡിവി ഡ്രൈവര്‍. ഒരൊഴിവ്‌. 2750-4625 രൂപ. ഈ ഫെഡറേഷനില്‍ അഫിലിയേറ്റ് ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങളില്‍നിന്നുള്ള നിശ്ചിതയോഗ്യത ഉള്ള ജീവനക്കാരില്‍നിന്നാണ്‌ ഈ ഒഴിവിലേക്ക്‌ നിയമനം.

ഏഴാം ക്ലാസും ലൈറ്റ്‌ ഡ്യൂട്ടി വാഹനങ്ങള്‍ ഓടിക്കുന്നതിന്‌ മൂന്നു വര്‍ഷം മുമ്പു ലഭിച്ച ലൈസന്‍സും ബാഡ്ജും. അപേക്ഷ കോ-ഓപ്പറേറ്റീവ്‌ സെക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി, കേരള പി എസ് സി, പട്ടം പാലസ്‌ പിഒ, തിരുവനന്തപുരം-695 004.

കെഇഎഇസി ലിമിറ്റഡില്‍ സെക്യൂരിറ്റി ഗാര്‍ഡ്‌ ഗ്രേഡ്‌ 2. 10 ഒഴിവ്‌. കാറ്റഗറി 29/2008. 1320-3031 രൂപ. ഏഴാം ക്ലാസ്‌ പാസായിരിക്കണം. അഞ്ചു വര്‍ഷത്തെ ജോലിപരിചയവും. 18-35 വയസ്സ്‌. കോര്‍പറേഷന്‍ വിഭാഗം അണ്ടര്‍സെക്രട്ടറി, കേരള പിഎസ്‌സി, പാലസ്‌ പിഒ, തിരുവനന്തപുരം-695 004.

ടിസിസിയില്‍ ഗാര്‍ഡ്‌. കാറ്റഗറി 30/2008. 4 ഒഴിവ്‌. 1310-2410 രൂപ. എസ്‌എസ്‌എല്‍സി. 163 സെ മീ. ഉയരം, 59 കിലോഗ്രാം തൂക്കം. 84-89 സെ മീ. പ്രതിരോധസേനയില്‍ കുറഞ്ഞത്‌ അഞ്ചു വര്‍ഷ സേവനം. അപേക്ഷ കോര്‍പറേഷന്‍ വിഭാഗം റിക്രൂട്ട്‌‌മെന്‍റ് അണ്ടര്‍ സെക്രട്ടറിക്ക്‌ . ഓണ്‍ലൈനായും നിശ്ചിതഫോറത്തിലും അപേക്ഷിക്കാം.

ഫോറസ്റ്റ്‌ ഇന്‍ഡസ്ട്രീസില്‍ പേഴ്സണല്‍ അസിസ്റ്റന്‍റ്‌. കാറ്റഗറി 31/2008. ഒരൊഴിവ്‌. ബിരുദവും ഇംഗ്ലീഷ്‌ ഷോര്‍ട്ട്‌ ഹാന്‍ഡും ടൈപ്പ്‌റൈറ്റിങ്ങും ഹയര്‍. 950-2815 രൂപ. 18-35 വയസ്സ്‌. അണ്ടര്‍സെക്രട്ടറി, കോര്‍പറേഷന്‍ വിഭാഗം റിക്രൂട്ട്‌മെന്‍റ്‌.

അപേക്ഷാഫോറത്തില്‍ മാത്രം അപേക്ഷിക്കാവുന്ന തസ്തികകള്‍: മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ഇലക്ട്രീഷ്യന്‍. കാറ്റഗറി 32/2008. 4510-7480 രൂപ. 2 ഒഴിവ്‌. എസ്‌എസ്‌എല്‍സിയും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ്‌ സര്‍ട്ടിഫിക്കറ്റോ വി എച്ച്‌എസ്‌സിയോ ഇലക്ട്രിക്കല്‍ ഓവര്‍സീയര്‍ കോഴ്സോ പാസായിരിക്കണം. വയര്‍മാന്‍ ലൈസന്‍സും വേണം.

അപേക്ഷ റീജണല്‍ ഓഫീസര്‍, റീജണല്‍ ഓഫീസ്‌, കേരള പിഎസ്‌സി, തൃക്കാക്കര പഞ്ചായത്ത്‌ ബില്‍ഡിങ്‌, കാക്കനാട്‌, എറണാകുളം എന്ന വിലാസത്തില്‍ ലഭിക്കണം.

കെഎഫ്സിയില്‍ സ്റ്റെനോഗ്രാഫര്‍, കാറ്റഗറി 33/2008. 3600-6610 രൂപ. എസ്‌എസ്‌എല്‍സിയും ഇംഗ്ലീഷ്‌ ടൈപ്പ്‌റൈറ്റിങ്ങും വേഡ്‌ പ്രോസസിങ്ങും ഹയര്‍ കെജിടിഇ/എംജിടിഇയും ഷോര്‍ട്ട്‌ഹാന്‍ഡും ഇംഗ്ലീഷ്‌ ഹയര്‍ കെജിടിഇ/എംജിടിഇ. അപേക്ഷ റീജണല്‍ ഓഫീസര്‍, കേരള പിഎസ്‌സി, റീജണല്‍ ഓഫീസ്‌, കോര്‍പറേഷന്‍ ബില്‍ഡിങ്‌, ആണ്ടാമുക്കം, കൊല്ലം-1.

കൂടുതല്‍ വിവരം ഗസറ്റിലും www.keralapsc.org വെബ്സൈറ്റിലും ലഭ്യമാണ്.
കൂടുതല്‍
സിന്‍ഡിക്കേറ്റ്‌ ബാങ്കില്‍ പ്രൊബേഷണറി ഓഫീസര്‍
എസ്‌.ബി.ഐ.യില്‍ 1000 ഓഫീസര്‍
സി-ഡിറ്റില്‍ ഒഴിവുകള്‍
എന്‍ജിനിയറിങ്‌ സര്‍വീസസില്‍ 394 ഒഴിവുകള്‍
നാവികസേനയില്‍ പ്ലസ്‌ടുക്കാര്‍ക്ക്‌ അവസരം
എ.ആര്‍.റ്റി. ക്ലിനിക്കില്‍ ഒഴിവുകള്‍