പ്രധാന താള്‍ > വാര്‍ത്ത > കരിയര്‍ > അവസരങ്ങള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
Data Entry Operator
PRDPRD
സംസ്ഥാന റിമോട്ട്‌ സെന്‍സിങ്‌ ആന്‍റ് എന്‍വയോണ്‍മെന്‍റ് സെന്‍റര്‍ നടപ്പാക്കുന്ന ജിയോസ്പെഷ്യല്‍ റൂറല്‍ ഹെല്‍ത്ത്‌ ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റം ഫോര്‍ കേരള പ്രൊജക്ടില്‍ ജോലി ഒഴിവുണ്ട്‌.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ - ( രണ്ട്‌ ) യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും, ഡി.റ്റി.പി, വേര്‍ഡ്‌ പ്രോസസിങ്ങില്‍ പ്രവൃത്തിപരിചയവും.

ഫീല്‍ഡ്‌ അസിസ്റ്റന്‍റ് - (മൂന്ന്‌) എസ്‌.എസ്‌.എല്‍.സിയും ഫീല്‍ഡില്‍ ഒരു വര്‍ഷ ജി.പി.എസ്‌.പ്രവൃത്തി പരിചയവും.

യോഗ്യരായവര്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം നവംബര്‍ 20ന്‌ രാവിലെ 10ന്‌ സംസ്ഥാന റിമോട്ട്‌ സെന്‍സിങ്‌ ആന്‍റ് എന്‍വയോണ്‍മെന്‍റ് സെന്‍റര്‍, വികാസ്‌ ഭവന്‍, തിരുവനന്തപുരം-33 ഓഫീസില്‍ ഇന്‍റര്‍വ്യൂവിനെത്തണം.


സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ഡപ്യൂട്ടേഷനില്‍ പതിനെട്ടാമത്‌ കന്നുകാലി സെന്‍സസിന്‍റെ ഡേറ്റാ എന്‍ട്രി ജില്ലാ തലത്തില്‍ നടത്തുന്നതിനും സംസ്ഥാനതല ഡേറ്റാ സ്വരൂപിക്കുന്നതിനുമുള്ള ജോലി ഒഴിവുണ്ട്‌.

സ്ഥാപനത്തിന്‍റെ പേരും വിലാസവും. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ടെക്നിക്കല്‍/മാനേജ്മെന്‍റ് ഓഫീസര്‍മാരുടെ പേരും, സ്ഥാനവും, സ്ഥാപനം ചെയ്തിട്ടുള്ള പ്രധാനപ്പെട്ട ജോലിയുടെ വിവരങ്ങള്‍, സ്ഥാപനത്തെപ്പറ്റി ചുരുക്കെഴുത്ത്‌, ജോലി ചെയ്യുന്നതിനുള്ള കമ്പ്യൂട്ടര്‍ സൗകര്യം സ്ഥാപനത്തില്‍ ഉണ്ടോ എന്ന്‌ വിശദമാക്കുന്ന വിവരം, ജോലി ചെയ്ത്‌ തീര്‍ക്കുന്നതിനുള്ള പരമാവധി സമയം, നിരക്കും മറ്റ്‌ നിബന്ധനകളും ഉള്‍പ്പെടെ പത്ത്‌ ദിവസത്തിനകം അപേക്ഷിക്കണം.

വിലാസം - ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ്‌, വികാസ്‌ ഭവന്‍, തിരുവനന്തപുരം - 33.
കൂടുതല്‍
പി.എസ്.സി അപേക്ഷ ക്ഷണിച്ചു
ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു
പ്രൈമറി ടീച്ചര്‍മാരുടെ 4465 ഒഴിവുകള്‍
ഖത്തറില്‍ തൊഴിലവസരം
ഇ.എസ്‌.ഐ. കോര്‍പ്പറേഷനില്‍ അവസരം
തീരസംരക്ഷണ സേനയില്‍ അവസരം