വിജയ ബാങ്ക് വിവിധ സംസ്ഥാനങ്ങളിലെ ബ്രാഞ്ചുകളിലേക്കായി 93 ക്ലാര്‍ക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 26 ആണ് അപേക്ഷിക്കേണ്ട അവസാനതീയതി. അപേക്ഷകര്‍ അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ അറിഞ്ഞിരിക്കണം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ഹയര്‍സെക്കന്‍ഡറി/പ്ലസ് ടൂ തലത്തില്‍ 60 ശതമാനം മാര്‍ക്കോ ആണ് അടിസ്ഥാന യോഗ്യത. പ്രായം 2007 ജനുവരി ഒന്നിന്‍` 28 കവിയരുത്. കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആവശ്യ യോഗ്യതയാണ്.
ആന്ധ്ര(17) ഡല്‍ഹി(15) ഹരിയാന(5)ഹിമാചല്‍(2)കര്‍ണാടക(12)മഹാരാഷ്ട്ര(12)പഞ്ചാബ്(10) രാജസ്ഥാന്‍ (10)റ്റ്ഝമിഴ്നാട്(10) എന്നിങ്ങനെയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറവും വിജയാബാങ്കിന്‍റെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്ന് ലഭിക്കും.
|