പ്രധാന താള്‍  വാര്‍ത്ത  കരിയര്‍  അവസരങ്ങള്‍
 
പൈലറ്റാകാന്‍ പരിശീലനം

പറവകളെപ്പോലെ പറന്നുയരാനുള്ള മനുഷ്യമോഹത്തിന് കാലമിത്രയായിട്ടും ചിറകൊതുങ്ങുന്നില്ല. പറന്നിരിക്കുന്നത് തൊഴിലിലേക്കും, ജീവിതത്തിലേക്കുമാകുമ്പോള്‍ ആഗ്രഹം തീവ്രവാകുന്നു. അത്തരക്കാര്‍ക്ക് കേരളത്തിലെ ഏക പൈലറ്റ് പരിശീലനകേന്ദ്രം പ്രയോജനപ്പൈട്ടെന്ന് വരാം.

സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ കേരള ഏവിയേഷന്‍ ട്രെയിനിങ്ങ് സെന്‍റര്‍ സ്റ്റുഡന്‍റ് പൈലറ്റ്, പ്രൈവറ്റ് പൈലറ്റ്, കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സുകളാണ് നല്‍കുന്നത്. പ്രൈവറ്റ് പൈലറ്റ് ലൈസന്‍സിന് എസ്.എസ്.എല്‍.സി /തത്തുല്യയോഗ്യതാ ജയം, കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സിന് ഫിസിക്സും മാത്തമാറ്റിക്സും പ്രധാനവിഷയങ്ങളില്‍ പ്രീഡിഗ്രി/പ്ളസ് ടു ജയം എന്നിവ വേണം. 16 വയസ്സ് പൂര്‍ത്തിയാകണം.

എയര്‍ റെഗുലേഷന്‍, എയര്‍ നാവിഗേഷന്‍ തുടങ്ങി നിര്‍ദ്ദിഷ്ട വിഷയങ്ങളില്‍ നടത്തുന്ന പരീക്ഷകളില്‍ വിജയിക്കുന്നവര്‍ക്ക് സ്റ്റുഡന്‍റ് പൈലറ്റ് ലൈസന്‍സ് നല്‍കും.

പ്രൈവറ്റ് പൈലറ്റ് ലൈസന്‍സിന് 40-60 ഉം കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സിന് 250 ഉം മണിക്കൂര്‍ പറക്കല്‍ പരിശീലനം വേണം. പുറമേ പരീക്ഷകളുമുണ്ട്. പുഷക്, ഹാന്‍സാ വിമാനങ്ങളിലാണ് സെന്‍ററിലെ പരിശീലനം. ഒരു സെസ്ന വിമാനം പരീശീലന യോഗ്യമായി വരുന്നുണ്ട്. ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് ഇവിടുത്തെ പ്രവേശനം. അധിക വിവരത്തിന് ബനധപ്പെടാവുന്ന ഫോണ്‍ 0471-2501496.