പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > തൊഴില്‍ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കുറഞ്ഞ പലിശയ്ക്ക് വിദ്യാഭ്യാസവായ്പ  Search similar articles
Students
KBJWD
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പിന്നോക്ക വിഭാഗം/ന്യൂനപക്ഷ സമുദായത്തിലെ പ്രൊഫഷണല്‍ കോഴ്സുകളിലേക്ക്‌ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥിനികളില്‍ നിന്നും വിദ്യാഭ്യാസ വായ്പയ്ക്കുളള അപേക്ഷ ക്ഷണിച്ചു.

അപേക്ഷകയുടെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 40,000/- രൂപയില്‍ താഴെയും നഗരപ്രദേശങ്ങളില്‍ 55,000/-രൂപയില്‍ താഴെയുമായിരിക്കണം. വായ്പാതുക പ്രതിവര്‍ഷം പരമാവധി 50,000/- രൂപ മുതല്‍ 1,25,000/- രൂപ വരെയാണ്‌. പലിശ നിരക്ക്‌ പ്രതിവര്‍ഷം ന്യൂനപക്ഷ വിഭാഗത്തിന്‌ 3%, പിന്നോക്ക വിഭാഗത്തിന്‌ 4% ആണ്‌.

വായ്പയ്ക്ക്‌ വസ്തു ജാമ്യം നല്‍കേണ്ടതാണ്‌. അപേക്ഷാഫാറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്‍റെ ഓഫീസുകളുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : തിരുവനന്തപുരം - 0471- 2727668, 2727669, 2328257, ആലപ്പുഴ -0477- 2237128, കോട്ടയം - 0481- 2565096, തൃശൂര്‍ -0487- 2424593, എറണാകുളം - 0484-2394932, കോഴിക്കോട്‌ - 0495-2766454, കണ്ണൂര്‍ - 0497- 2712077.

തപാല്‍ മുഖേന അപേക്ഷാഫാറം ആവശ്യപ്പെടുന്നവര്‍ മാനേജിംഗ്‌ ഡയറക്ടര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, ബസന്ത്‌, റ്റി.സി- 20/2170, മന്‍മോഹന്‍ ബംഗ്‌ളാവിന്‌ എതിര്‍വശം, കവടിയാര്‍ പി.ഒ. തിരുവനന്തപുരം- 695003, എന്ന മേല്‍വിലാസത്തില്‍ മാനേജിംഗ്‌ ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത്‌ മാറ്റാവുന്ന 25/-രൂപയുടെ ഡിമാന്റ്‌ ഡ്രാഫ്റ്റും, 10/-രൂപ സ്റ്റാമ്പ്‌ ഒട്ടിച്ച സ്വന്തം മേല്‍വിലാസം എഴുതിയ ഏകദേശം 30x12 cm കവറും ഉള്‍പ്പെടെ അയയ്ക്കേണ്ടതാണ്‌.
കൂടുതല്‍
തൊഴില്‍രഹിതര്‍ക്ക് വാഹനവായ്പ
ശ്രവണ വൈകല്യമുള്ളവര്‍ക്ക് ഉപരിപഠനം
അപ്രന്‍റീസ്‌ ട്രെയിനിംഗ് ഇന്‍റര്‍വ്യൂ
സൌജന്യ നെയ്ത്ത് പരിശീലനം
സ്വയം‌തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്സുകള്‍