പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > തൊഴില്‍ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വയം‌തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം  Search similar articles
സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേയ്ക്ക്‌ പരിവര്‍ത്തനം ചെയ്തവരും പട്ടികജാതിയിലേയ്ക്ക്‌ ശുപാര്‍ശ ചെയ്തവരുമായ തൊഴില്‍ രഹിതര്‍ക്ക്‌ സ്വയംതൊഴില്‍ വായ്പ, ന്യൂ സ്വര്‍ണ്ണിമ, സ്വയം സാക്ഷയ പദ്ധതികളില്‍ അപേക്ഷ ക്ഷണിച്ചു.

തൊഴില്‍ സംരംഭത്തിന്‌ 50,000/- രൂപ മുതല്‍ അഞ്ച്‌ ലക്ഷം രൂപ വരെ മതിയായ ജാമ്യത്തിന്‍മേല്‍ അപേക്ഷിക്കാം. 22,000/- രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരും ദാരിദ്ര്യ രേഖയ്ക്ക്‌ താഴെയുള്ളവരുമായ വനിതകള്‍ക്ക്‌ മാത്രമായി ന്യൂ സ്വര്‍ണ്ണിമ, പദ്ധതിയില്‍ പരമാവധി 25,000/- രൂപ 4 % പലിശയില്‍ അനുവദിക്കും. സ്വയം സാക്ഷയ പദ്ധതിയില്‍ സ്വയം സംരങ്ങള്‍ക്കായും അപേക്ഷിക്കാം.

നഗരത്തില്‍ 55,000/- രൂപയും ഗ്രാമത്തില്‍ 40,000/- രൂപയുമാവണം വാര്‍ഷിക വരുമാനം. അപേക്ഷാഫാറം തപാലില്‍ വേണ്ടവര്‍ 10/- രൂപ മണിയോര്‍ഡര്‍ ഒടുക്കിയ കൂപ്പണും വിലാസമെഴുതി സ്റ്റാമ്പ്‌ ഒട്ടിച്ച കവറുമായി ചുവടെപറയുന്ന ഓഫീസുകളില്‍ ബന്ധപ്പെടണം.

രജിസ്റ്റേര്‍ഡ്‌ ഓഫീസ്‌ - മാനേജിങ്‌ ഡയറക്ടര്‍, സംസ്ഥാന പരിവര്‍ത്തന ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, നാഗമ്പടം, കോട്ടയം.

മേഖലാ ഓഫീസ്‌ - റീജിയണല്‍ മാനേജര്‍, സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, റീജിയണല്‍ ഓഫീസ്‌, അംബുജവിലാസം, മാതൃഭൂമി റോഡ്‌, തിരുവനന്തപുരം.

റീജിയണല്‍ മാനേജര്‍, സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, റീജിയണല്‍ ഓഫീസ്‌, സി.എച്ച്‌.ക്രോസ്സ്‌ റോഡ്‌, ഈസ്റ്റ്‌ നടക്കാവ്‌ പി.ഒ., കോഴിക്കോട്‌.
കൂടുതല്‍
പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്സുകള്‍
ഡ്രസ് ഡിസൈനിംഗ് കോഴ്സ്
ഫിനിഷിങ്‌ സ്കൂള്‍ പ്രവേശനം
സൈനിക ജോലികള്‍ക്ക് പരിശീലനം
പി.എസ്.സി പരീക്ഷകള്‍
പരിശീലനവും തൊഴില്‍ വായ്പയും