പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > തൊഴില്‍ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഡാറ്റാ എന്‍‌ട്രിയില്‍ പരിശീലനം  Search similar articles
തിരുവനന്തപുരം ഗവ.പ്രീ എക്സാമിനേഷന്‍ ട്രെയിനിങ്‌ സെന്‍ററില്‍ ഡേറ്റാ എന്‍ട്രി, ഡി.റ്റി.പി. കോഴ്സുകള്‍ക്ക്‌ പട്ടികജാതി/വര്‍ഗ്ഗ സമുദായാംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാവൂ. ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്‌ പ്രതിമാസം സ്റ്റൈപെന്‍റിന്‌ അര്‍ഹതയുണ്ടാകും. ഡേറ്റാ എന്‍ട്രി കോഴ്സിന്‌ അപേക്ഷിക്കുന്നവര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷ ജയിച്ചവരായിരിക്കണം.

ഡി.റ്റി.പി. കോഴ്സിന്‌ അപേക്ഷിക്കുന്നവര്‍ ഏതെങ്കിലും ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും കമ്പ്യൂട്ടര്‍ പരിശീലനം നേടിയവരോ കെ.ജി.ടി.ഇ. ടൈപ്‌റൈറ്റിങ്‌ പരീക്ഷ ജയിച്ചവരോ ആകണം. പ്രായം 18 നും 25 നും മദ്ധ്യേ. വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം.

അപേക്ഷ ജൂണ്‍ 25 നകം പ്രിന്‍സിപ്പല്‍ ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ്‌ സെന്‍റര്‍, കുന്നുംപുറം, ആയൂര്‍വേദ കോളേജിനു സമീപം, തിരുവനന്തപുരം 695 001 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471-246441.
കൂടുതല്‍
തൊഴിലാളി ക്ഷേമപദ്ധതിയില്‍ ഭേദഗതി
സ്റ്റെനോഗ്രാഫി കോഴ്സിന് അവസരം
സൌജന്യ തൊഴില്‍ പരിശീലനം
പട്ടികജാതിക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ
ഒമാനില്‍ വീട്ടുവേലക്കാരുടെ വേതനം കൂട്ടി
ബാലസേവികാ കോഴ്സിന് അപേക്ഷിക്കാം