പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > തൊഴില്‍ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒമാനില്‍ വീട്ടുവേലക്കാരുടെ വേതനം കൂട്ടി  Search similar articles
ഒമാനില്‍ ഇന്ത്യാക്കാരായ വീ‍ട്ടു ജോലിക്കാരുടെ മിനിമം വേതനം 75 റിയാലായി ഉയര്‍ത്തിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നു. ഇന്ത്യന്‍ എംബസ്സിയാണ് ഈ തീരുമാനമെടുത്തത്.

നിയമം വന്നതോടെ ഇന്ന് മുതല്‍ വീട്ടു ജോലിക്കാര്‍ക്ക് പ്രതിമാസം 8500 ഓളം രൂപ ശമ്പളമായി ലഭിക്കും. നിലവില 50 റിയാല്‍ (5500 രൂപ) ആയിരുന്നു ഒമാനിലെ മിനിമം വേതനം. ഉയര്‍ന്ന ജീവിത ചെലവ് കണക്കാക്കിയാണ് ഒമാനിലെ വീട്ടുജോലിക്കാരുടെ മിനിമം വേതനം ഉയര്‍ത്താന്‍ ഇന്ത്യന്‍ അധികൃതര്‍ തീരുമാനിച്ചത്.

ഒമാനും ഇന്ത്യയും തമ്മിലുള്ള ഊഷ്മള ബന്ധം കണക്കിലെടുത്ത് ഓരോ വീ‍ട്ടുജോലിക്കാര്‍ക്കും 25000 ഡോളര്‍ ബാങ്ക് ഗ്യാരന്‍റി നല്‍കണമെന്ന നിയമം ഒഴിവാക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അറിയിച്ചു. വീട്ടു ജോലിക്കാര്‍ ഇന്ത്യ വിടുന്നതിന് മുമ്പ് അവരുടെ ലേബര്‍ കോണ്‍‌ട്രാക്ട് ഇന്ത്യന്‍ എംബസിയില്‍ ഹാജരാക്കി അറ്റസ്റ്റ് ചെയ്തിരിക്കണം.

ഒമാനിലെത്തിയാലുടന്‍ ജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ പ്രീപെയ്ഡ് കണക്ഷനുള്ള മൊബൈയില്‍ ഫോണ്‍ നല്‍കണമെന്നും നിയമത്തില്‍ പറയുന്നു. വീട്ടുവേലക്കാര്‍ ഒമാനിലെത്തി നാലാഴ്ചയ്ക്കകം സ്പേണ്‍സര്‍ ഇന്ത്യന്‍ എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും വേണം. വീട്ടു വേലക്കാരുടെ അവകാശങ്ങളെ പറ്റി ഇന്ത്യന്‍ എംബസി മലയാളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ പ്രത്യേക ബുക്‍ലെറ്റുകളും പുറത്തിറക്കിയിട്ടുണ്ട്.
കൂടുതല്‍
ബാലസേവികാ കോഴ്സിന് അപേക്ഷിക്കാം
ഹയര്‍‌സെക്കന്‍ററി പ്രവേശനം: വിക്ടേഴ്സില്‍ പ്രത്യേക പരിപാടി
ജേണലിസം കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
ജൂനിയര്‍ റിസര്‍ച്ച്‌ ഫെല്ലോഷിപ്പ്‌: അപേക്ഷ ക്ഷണിച്ചു
തൊഴിലധിഷ്ഠിത കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കറസ്പോണ്ടന്‍സ്‌ കോഴ്സ്