പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > തൊഴില്‍ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനം  Search similar articles
തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക്‌ 2008 വര്‍ഷം ഐ.ടി.ഐ.കളില്‍ പ്രവേശനത്തിന്‌ അപേക്ഷിക്കാം.

വ്യാവസായിക പരിശീലന വകുപ്പിന്‍റെ കീഴിലുള്ള 12 ഐ.ടി.ഐ.കളില്‍ 13 ട്രേഡുകളിലായി കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്കായി 230 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനത്തിന്‌ നിശ്ചിത ഫാറത്തില്‍ അപേക്ഷിക്കണം.

ക്ഷേമനിധി ബോര്‍ഡില്‍ അംശാദായം അടയ്ക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക്‌ മാത്രമാണ്‌ പ്രവേശനം. ഐ.ടി.ഐ. പ്രവേശനത്തിന്‌ സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത, സ്റ്റെനോഗ്രാഫി കോഴ്സിന്‌ +2 ഉം ബാക്കി കോഴ്സുകള്‍ക്ക്‌ പത്താം ക്ലാസുമാണ്‌. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ 150/- രൂപ പ്രതിമാസ സ്റ്റൈപ്പന്റ്‌ ബോര്‍ഡില്‍ നിന്നും നല്‍കും.

അപേക്ഷാഫാറം താഴെപ്പറയുന്ന ഓഫീസുകളില്‍ നിന്ന്‌ ജൂണ്‍ 30 വരെ നേരിട്ട്‌ 10/-രൂപയും, 15/- രൂപയുടെ മണിഓര്‍ഡര്‍ മുഖേനയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളില്‍ ജൂലൈ അഞ്ചിന്‌ മുന്‍പ്‌ ലഭിക്കണം.
കൂടുതല്‍
തൊഴില്‍ പരിശീലനം
കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷിക്കാം
സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കണം - സൌദി
ഹോട്ടല്‍ മാനേജ്മെന്‍റ്‌, ഫാഷന്‍ ഡിസൈനിങ്‌ കോഴ്സ്‌
ബി.ഫാം ലാറ്ററല്‍ എന്‍ട്രി പ്രവേശനം
ഹയര്‍സെക്കന്‍ഡറി പരീക്ഷ ജൂണ്‍ നാലുമുതല്‍