പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > തൊഴില്‍ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തൊഴില്‍ പരിശീലനം  Search similar articles
അഖിലേന്ത്യാ ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലുള്ള ഖാദി ഗ്രാമോദ്യാഗ്‌ ട്രെയിനിംങ്ങ്‌ സെന്‍ററില്‍ താഴെ പറയുന്ന കോഴ്സുകളില്‍ പരിശീലനം നല്‍കും.

പരിശീലനത്തിനു ശേഷം ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ വഴി 30 ശതമാനം തുകയുടെ സബ്സീഡിയോടു കൂടി ബാങ്കുകളില്‍ നിന്നും തൊഴില്‍ വായ്പകളും ലഭ്യമാകും. ഖാദി കോഴ്സുകളില്‍ പരിശീലനം കഴിയുന്നവര്‍ക്ക്‌ ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തില്‍ വീവിംഗ്‌ ജോലിയും നല്‍കും.

ആരംഭിക്കുന്ന കോഴ്സുകളും അപേക്ഷിക്കാനുള്ള യോഗ്യതകളും ചുവടെ.

സെമി ആട്ടോമാറ്റിക്‌ ലൂം ഖാദി വീവിംഗ്‌ പരിശീലനം (എസ്‌.എസ്‌.എല്‍.സി).കാര്‍പ്പന്‍ററി എഴുതുവാനും വായിക്കുവാനും അറിയണം. പേപ്പര്‍ കണ്‍വര്‍ഷന്‍ പരിശീലനം, എട്ടാം സ്റ്റാന്റേഡ്‌. കറി പൗഡര്‍ ആന്റ്‌ മസാല നിര്‍മ്മാണ പരിശീലനം, എഴുതുവാനും വായിക്കുവാനും അറിയണം.

റൂറല്‍ എന്‍ജിനീറിംഗ്‌ പരിശീലനം, എസ്‌.എസ്‌.എല്‍.സി. പഴസംസ്കരണത്തിലും അച്ചാര്‍ നിര്‍മ്മാണത്തിലും പരിശീലനം, എസ്‌.എസ്‌.എല്‍.സി, അഗര്‍ബത്തി നിര്‍മ്മാണ പരിശീലനം, എഴുതുവാനും വായിക്കുവാനും അറിയണം. ടെയിലറിംഗ്‌ ആന്‍റ് എംബ്രോയ്ഡറി പരിശീലനം, എട്ടാം ക്ലാസ്‌ ജയിച്ചിരിക്കണം.

കണ്ണട ലെന്‍സ്‌ ഫിറ്റിംഗ്‌ പരിശീലനം, എട്ടാം ക്ലാസ്‌ വരെ പഠിച്ചിരിക്കണം. കണ്ണട ലെന്‍സ്‌ നിര്‍മാണ പരിശീലനം, എട്ടാം ക്ലാസ്‌ വരെ പഠിച്ചിരിക്കണം. റിപ്പയറിംഗ്‌ ഓഫ്‌ ഡീസല്‍ എഞ്ചിന്‍ പരിശീലനം, എട്ടാം ക്ലാസ്‌ വരെ പഠിച്ചിരിക്കണം. ടൂബ്‌ വാള്‍ക്കനൈസിംഗ്‌ പരിശീലനം, എട്ടാം ക്ലാസ്‌ വരെ പഠിച്ചിരിക്കണം,

പ്ലംബിംഗ്‌ പരിശീലനം, എട്ടാം ക്ലാസ്‌ വരെ പഠിച്ചിരിക്കണം, ടോയ്സ്‌ നിര്‍മ്മാണ പരിശീലനം, നാലാം ക്ലാസ്‌ വരെ പഠിച്ചിരിക്കണം പ്രായം 18നും 45നും മദ്ധ്യേ. നോണ്‍ സ്റ്റൈപ്പന്‍ററി കോഴ്സുകള്‍ക്ക്‌ പ്രായം 50 വരെ ആകാം. ഹോസ്റ്റല്‍ സൗകര്യം സൗജന്യമായി ലഭിക്കും.

വെള്ളകടലാസില്‍ പേര്‌, അഡ്രസ്സ്‌, ജാതി, മതം, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ചേരാനാഗ്രഹിക്കുന്ന കോഴ്സ്‌, ഫോണ്‍ നമ്പര്‍ സഹിതം പ്രിന്‍സിപ്പാള്‍, ഖാദി ഗ്രാമ വ്യവസായ പരിശീലന കേന്ദ്രം, നന്ത്യാട്ടുകുന്നം, പോസ്റ്റ്‌ ബോക്സ്‌ നമ്പര്‍ 24, വടക്കന്‍ പറവൂര്‍ പി.ഒ., എറണാകുളം ജില്ല, പിന്‍-683513 അഡ്രസ്സില്‍ ജൂണ്‍ 10നകം അപേക്ഷ അയക്കണം.

വിവരങ്ങള്‍ 0484-2508232, 2508449 ഫോണ്‍ നമ്പറുകളില്‍ ലഭിക്കും.
കൂടുതല്‍
കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷിക്കാം
സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കണം - സൌദി
ഹോട്ടല്‍ മാനേജ്മെന്‍റ്‌, ഫാഷന്‍ ഡിസൈനിങ്‌ കോഴ്സ്‌
ബി.ഫാം ലാറ്ററല്‍ എന്‍ട്രി പ്രവേശനം
ഹയര്‍സെക്കന്‍ഡറി പരീക്ഷ ജൂണ്‍ നാലുമുതല്‍
എല്‍.ബി.എസില്‍ കമ്പ്യൂട്ടര്‍ കോഴ്സ്