പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > തൊഴില്‍ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചൈല്‍ഡ് ഡവലപ്‌മെന്‍റ് കോഴ്സ്
തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ചൈല്‍ഡ് ഡവലപ്പ്മെന്‍റ് സെന്‍ററില്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമാ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡവലപ്പ്മെന്‍റ് (പി.ജി.ഡി.സി.സി.ഡി) കോഴ്സിന്‌ അപേക്ഷിക്കാം.

അപേക്ഷാഫാറം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാര്‍ച്ച്‌ 24 മുതല്‍ 100 രൂപയ്ക്ക്‌ ലഭിക്കും. 130 രൂപാ മണിയോര്‍ഡര്‍ പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളജ്‌ തിരുവനന്തപുരം-11 വിലാസത്തില്‍ ഏപ്രില്‍ രണ്ടിനു മുമ്പ്‌ അയച്ചാല്‍ തപാലിലും ലഭിക്കും. പ്രായം 2007 ഡിസംബര്‍ 31ന്‌ 19 - 28.

പട്ടികജാതി/വര്‍ഗ്ഗവിഭാഗക്കാര്‍ക്ക്‌ ആറ്‌ വര്‍ഷ ഇളവ്‌ ലഭിക്കും. യോഗ്യത 50 ശതമാനം മാര്‍ക്കോടെ ബി.എസ്‌.സി ഹോംസയന്‍സ്‌. പട്ടിക ജാതി/വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്‌ 10 ശതമാനം ഇളവ്‌. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ പത്തിനകം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസ്‌ തിരുവനന്തപുരം വിലാസത്തില്‍ ലഭിക്കണം.
കൂടുതല്‍
നോട്ട്‌ബുക്ക് നിര്‍മ്മാ‍ണത്തില്‍ പരിശീ‍ലനം
സിവില്‍ സര്‍വ്വീസ്‌: സൌജന്യ പരിശീലനം
ഹ്രസ്വകാല കമ്പ്യൂട്ടര്‍ കോഴ്സ്
അലിഗഡ് സര്‍വകലാശാല ക്യാമ്പസ് മലപ്പുറത്ത്
ലബോറട്ടറി അസിസ്റ്റന്‍റ്: സര്‍ട്ടിഫിക്കറ്റ് പരിശോധന
കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ പരിശീലനം