പ്രധാന താള്‍ > വാര്‍ത്ത > കരിയര്‍ > തൊഴില്‍ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പി.എച്ച്.ഡി ഫെല്ലോഷിപ്പുകള്‍ക്ക് അപേക്ഷിക്കാം
കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ സാമൂഹ്യശാസ്ത്രവിഷയങ്ങളില്‍ ഡോക്ടറല്‍ തല ഗവേഷണപഠനങ്ങള്‍ക്കുള്ള രണ്ടുതരം ഫെല്ലോഷിപ്പുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു.

യു.ജി.സി. നെറ്റ്‌/ജെ.ആര്‍.എഫ്‌ യോഗ്യതയുള്ളവര്‍ക്ക്‌ പ്രതിമാസം 8000 രൂപയും കണ്ടിജന്‍സി ഗ്രാന്‍റായി പ്രതിവര്‍ഷം 10,000 രൂപയും ലഭിക്കും. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ കേരള യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത കെ.സി.എച്ച്‌.ആറിലെ മുഴുവന്‍ സമയ - ഗവേഷകരാകണം.

രണ്ടാം വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ പ്രതിമാസം 5000 രൂപയും വാര്‍ഷിക ഗ്രാന്‍റായി 12,000 രൂപയും ലഭിക്കും. ഇന്ത്യയിലെ ഏത്‌ യൂണിവേഴ്സിറ്റിയിലും കേരള ചരിത്രവിഷയങ്ങളുമായി ബന്ധപ്പെട്ട്‌ ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം.

ഫെല്ലോഷിപ്പുകള്‍ രണ്ടു വര്‍ഷത്തേക്കാണ്‌ ആദ്യം അനുവദിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ കെ.സി.എച്ച്‌.ആറിന്‍റെ അക്കാദമിക്‌ മേല്‍നോട്ടവും മറ്റു ഗവേഷണസൗകര്യങ്ങളും ലഭിക്കും. അപേക്ഷാഫോറം 100 രൂപയ്ക്ക്‌ നേരിട്ടും തപാല്‍ വഴിയും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 29.

അപേക്ഷ ഡയറക്ടര്‍, കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, പി.ബി.നം.839, നളന്ദ, തിരുവനന്തപുരം - 3 വിലാസത്തില്‍ അയയ്ക്കണം.
കൂടുതല്‍
തയ്യല്‍ പരിശീലനം
സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഐ.എ.എസ്‌ പരിശീലനം
വനിതകള്‍ക്ക് തൊഴില്‍ വായ്പ
തൊഴില്‍‌പരിചയം: ആദ്യ കേന്ദ്രം തിരുവനന്തപുരത്ത്
സൗജന്യ പരിശീലനം