പ്രധാന താള്‍ > വാര്‍ത്ത > കരിയര്‍ > തൊഴില്‍ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അലങ്കാര മത്സ്യകൃഷിയില്‍ പരിശീ‍ലനം
അലങ്കാര മത്സ്യകൃഷി ചെയ്യാന്‍ താല്‍പര്യമുള്ള പിന്നോക്ക സമുദായത്തിലെ വനിതകള്‍ക്ക്‌ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ അഞ്ചു ദിവസത്തെ സൗജന്യ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കും.

18 നും 35 നും മദ്ധ്യേ പ്രായമുള്ള, വാര്‍ഷിക കുടുംബ വരുമാനം നഗര പ്രദേശങ്ങളില്‍ 55000 രൂപയ്ക്കും ഗ്രാമപ്രദേശങ്ങളില്‍ 40000 രൂപയ്ക്കും കുറവുള്ള ഏഴാം ക്ലാസ്‌ ജയിച്ച വനിതകള്‍ക്ക്‌ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ മത്സ്യഫെഡ്ഡിന്‍റെ സഹായത്തോടെ അലങ്കാരമത്സ്യം വളര്‍ത്തലിലും പരിശീലനം നല്‍കും.

കൊല്ലം, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായാണ് പരിശീലനം. പരിശീലനം ലഭിച്ചവര്‍ക്ക്‌ ഈ സംരംഭം ആരംഭിക്കാന്‍ ആവശ്യമനുസരിച്ച്‌ വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പ നല്‍കും. താല്‍പര്യമുള്ളവര്‍ അപേക്ഷയും ബയോഡേറ്റയുമായി ജനുവരി 10 ന്‌ മുമ്പ്‌ അപേക്ഷിക്കണം.

വിലാസം : മാനേജര്‍ (പ്രോജക്ട്സ്‌), കേരളാ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, ബസന്ത്‌, റ്റി.സി. 20/2170, മന്‍മോഹന്‍ ബംഗ്ലാവിന്‌ എതിര്‍വശം,കവടിയാര്‍ പി.ഒ. തിരുവനന്തപുരം. ഫോണ്‍: 0471-2727668/2727669, 9447586496.
കൂടുതല്‍
പുസ്തകപ്രസാധനത്തില്‍ പരിശീലനം
സൌജന്യ പരിശീനം
വികലാംഗര്‍ക്ക് തൊഴില്‍ പരിശീലനം
നാസ്കോം പരീക്ഷ ജനുവരി 13ന്
പി.എസ്.സി: സൌജന്യപരിശീലനം
പി.ജി.ഡി.സി.എ പ്രവേശനം