പ്രധാന താള്‍ > വാര്‍ത്ത > കരിയര്‍ > തൊഴില്‍ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അക്ഷയ കേന്ദ്രങ്ങളില്‍ മെഡി. ട്രാന്‍സ്ക്രിപ്ഷന്‍ പരിശീലനം
Akshaya
FILEFILE
ആഗോളതലത്തില്‍ വളരെ ഏറെ തൊഴില്‍ സാധ്യതയുള്ള മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ രംഗത്ത്‌ തൊഴില്‍ നേടുന്നതിനുള്ള പരിശീലന പരിപാടിക്ക് കേരളത്തില്‍ തുടക്കമായി.

കേരള സംസ്ഥാന ഐ.ടി.മിഷന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളിലൂടെ കെല്‍ട്രോണ്‍ മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ പരിശീലന പദ്ധതി നടപ്പിലാക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രം സംസ്ഥാന ഐ.ടി. മിഷന്‍ ഡയറക്ടര്‍ സൗരഭ്‌ ജയിനും കെല്‍ട്രോണ്‍ മാനേജിങ്‌ ഡയറക്ടര്‍ എം. നാരായണനും ഒപ്പുവെച്ചു.

മലപ്പുറം ജില്ലയിലാണ്‌ പെയിലറ്റ്‌ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്‌. തുടര്‍ന്ന്‌ മറ്റ്‌ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ആറു മാസം നീളുന്ന കോഴ്‌സിലൂടെ ആദ്യ ഘട്ടത്തില്‍ 400 പേര്‍ക്ക്‌ പരിശീലനം നല്‍കും. ആഗോളതലത്തില്‍ വളരെ ഏറെ തൊഴില്‍ സാധ്യതയുള്ള മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ രംഗത്ത്‌ കേരളം ഇപ്പോള്‍ വളരെ പിന്നിലാണ്‌.

ഒമ്പതു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അവര്‍ക്ക്‌ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്ന സൈക്കോ മെട്രിക്‌ പ്രൊഫൈലിങ്ങും ഇതോടൊപ്പം മലപ്പുറത്ത്‌ ആരംഭിക്കും.
കൂടുതല്‍
മലബാറില്‍ അക്കൌണ്ടിംഗ് ഔട്ട്‌സോഴ്സിംഗ്
ഉന്നതവിദ്യാഭ്യാസം: സാങ്കേതിക വിദ്യ ഉപയോഗിക്കണം
റീട്ടെയില്‍ രംഗത്ത് തൊഴില്‍സാധ്യത
ബഹറിനില്‍ നൂതന തൊഴില്‍ പദ്ധതി
എച്ച്.സി.ടി ശാഖ ബാംഗ്ലൂരില്‍
അധ്യാപക നിയമനം വൈകുന്നു