പ്രധാന താള്‍ > വാര്‍ത്താലോകം > ബജറ്റ് 2009 > ബജറ്റ് വാര്‍ത്ത > അലിഗഡ് ഓഫ് ക്യാംപസിന് 25 കോടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അലിഗഡ് ഓഫ് ക്യാംപസിന് 25 കോടി
മലപ്പുറത്തെ നിര്‍ദ്ദിഷ്‌ട അലിഗഡ് സര്‍വ്വകലാശാല ഓഫ് ക്യാംപസിന് 25 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇന്ന് ലോക്സഭയില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച പൊതുബജറ്റിലാണ് പ്രഖ്യാപനം. അതേസമയം, ഇതുവരെ അലിഗഡ് സര്‍വ്വകലാശാലയ്ക്ക് സ്ഥലമേറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

അലിഗഡ്‌ സര്‍വകലാശാല ഓഫ്‌ ക്യംപസ്‌ പ്രവര്‍ത്തിക്കുന്നതിനുള്ള താല്‍ക്കാലിക സംവിധാനം കാലിക്കറ്റ്‌ സര്‍വ്വകലാശാല ക്യാംപസില്‍ ലഭ്യമാക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി എം എ ബേബി നിയമസഭയെ അറിയിച്ചിരുന്നു. എത്രതുക ചെലവാക്കിയാലും ക്യാംപസിനുള്ള സഥലം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.

മലപ്പുറത്ത് ഉള്‍പ്പെടെ അഞ്ചിടത്താണ് അലിഗഡ് സര്‍വ്വകലാശാലയുടെ ഓഫ് ക്യാംപസ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സെന്‍ററിന് കുറഞ്ഞത് 250 ഏക്കര്‍ സ്ഥലം ആവശ്യമുണ്ട്. സര്‍വ്വകലാശാലയ്ക്കായി 400 ഏക്കര്‍ ഏറ്റെടുത്ത് നല്‍കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുള്ളത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
കൂടുതല്‍
ബജറ്റ് ഒറ്റനോട്ടത്തില്‍
ബജറ്റിന് പ്രത്യേകതയില്ലെന്ന് ബിജെപി
പാവങ്ങള്‍ക്ക് മൂന്ന് രൂപയ്ക്ക് അരി
പൊതു ബജറ്റ് ഇന്ന് അവതരിപ്പിക്കും
ബജറ്റ് പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല: രാജഗോപാല്‍
റയില്‍ ബജറ്റ് സങ്കല്‍പ്പം അടിസ്ഥാനമാക്കി: ബിജെപി