മോദി മഹാവിഷ്‌ണുവിന്റെ പതിനൊന്നാമത്തെ അവതാരമാണെന്ന് ബിജെപി; പ്രതിഷേധവുമായി കോണ്‍ഗ്രസ്

മോദി മഹാവിഷ്‌ണുവിന്റെ പതിനൊന്നാമത്തെ അവതാരമാണെന്ന് ബിജെപി; പ്രതിഷേധവുമായി കോണ്‍ഗ്രസ്

  narendra modi , Bjp , Rss , maghavishnu , നരേന്ദ്ര മോദി , ബിജെപി  , അവദൂത് വാഗ് , മഹാവിഷ്‌ണു
മുംബൈ| jibin| Last Modified ശനി, 13 ഒക്‌ടോബര്‍ 2018 (11:44 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാവിഷ്‌ണുവിന്റെ പതിനൊന്നാമത്തെ അവതാരമാണെന്ന് ബിജെപി നേതാവ്. മഹാരാഷ്ട്ര ബിജെപി വക്താവ് അവദൂത് വാഗാണ് വിചിത്ര വാദം ട്വിറ്ററിലൂടെ ഉന്നയിച്ചിരിക്കുന്നത്.

ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ഇന്ത്യക്ക് ലഭിച്ചത് ഭാഗ്യമാണെണെന്ന് ഒരു മറാത്തി വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുമ്പ് അവദൂത് വ്യക്തമാക്കിയിരുന്നു.

അവദൂതിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും, അവദൂതിന് പാര്‍ട്ടിയില്‍ നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്തെ ആരോപിച്ചു.

എൻസിപി എംഎൽഎ ജിതേന്ദ്ര അവ്ഹാദും അവദൂതിനെതിരെ രംഗത്തെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :