ജാര്‍ഖണ്ഡില്‍ ബോംബ് ആക്രമണത്തില്‍ 8 മരണം

റാഞ്ചി| webdunia| Last Modified വെള്ളി, 25 ഏപ്രില്‍ 2014 (11:56 IST)
ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ബസ്സിനു നേരെ മാവോയിസ്റ്റുകള്‍ ബോംബ് ആക്രമണം നടത്തി. ആക്രമണത്തില്‍ മൂന്ന് പോളിംഗ് ഉദ്യോഗസ്ഥരും അഞ്ച് പൊലീസുകാരും കൊല്ലപ്പെട്ടു.

ധുംക ജില്ലയിലെ ശിക്കാരിപ്പരയില്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. വോട്ടിങ് യന്ത്രങ്ങളുമായി മടങ്ങുംവഴിയാണ് സംഭവം. സ്‌ഫോടനത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. ധുംക വിമാനത്താവളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലിക്കോപ്ടറുകള്‍ തയാറാക്കിനിര്‍ത്തിയിരുന്നെങ്കിലും വെളിച്ചക്കുറവ് മൂലം രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചില്ല.

നേരത്ത പോളിംഗ് ഉദ്യോഗസ്ഥരോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പ് മാവോയിസ്റ്റുകള്‍ നല്‍കിയിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നും മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :