മോഡിക്ക് കേരളത്തിലെ വികസനത്തെക്കുറിച്ച് ഒന്നുമറിയില്ല: വയലാര്‍ രവി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വയലാര്‍ രവി. മോഡിയ്ക്ക് കേരളത്തിലെ വികസനത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് വയലാര്‍ രവി പറഞ്ഞു.

രാജ്യത്ത് നല്ല രീതിയില്‍ വികസനം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്ന് വയലാര്‍ രവി ചൂണ്ടിക്കാട്ടി.

ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്‌തിപകരാന്‍ നരേന്ദ്രമോഡി ഞായറാഴ്ച കേരളത്തില്‍ എത്തിയിരുന്നു.

ഹിന്ദുത്വവോട്ടുകളുടെ ധ്രുവീകരണമായിരുന്നു മോഡിയുടെ വരവിന്റെ പ്രധാനലക്ഷ്യം. പരാമ്പരാഗത ഹിന്ദു വോട്ടുകളാണ്‌ ബിജെപിയുടെ ശക്‌തിയെങ്കിലും പിന്നോക്ക വിഭാഗങ്ങളില്‍ ബിജെപിക്ക്‌ കാര്യമായ വേരോട്ടമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :