ആസനങ്ങള്‍ | ലേഖനങ്ങള്‍
പ്രധാന താള്‍ » മറ്റുള്ളവ » യോഗാസനം » ആസനങ്ങള്‍ » ശീര്‍ഷാസനം (Shirshasan)
Bookmark and Share Feedback Print
 
ശീര്‍ഷാസനമെന്ന് പറഞ്ഞാല്‍ തല നിലത്തുറപ്പിച്ച് നില്‍ക്കുന്ന ആസനാവസ്ഥയാണ്. സംസ്കൃതത്തില്‍ ‘ശീര്‍ഷം’ എന്ന് പറഞ്ഞാല്‍ തല എന്നാണ് അര്‍ത്ഥം.

ചെയ്യേണ്ട രീതി

മുട്ടുകുത്തി ഇരിക്കുക. മുന്നോട്ട് ചാഞ്ഞ് കൈമുട്ടുകള്‍ നിലത്ത് ഉറപ്പിച്ച് കൈവിരലുകള്‍ കോര്‍ത്ത് പിടിക്കുക. തലയുടെ മുന്‍‌ഭാഗം നിലത്തും പിന്‍‌ഭാഗം കോര്‍ത്ത് പിടിച്ച കൈകള്‍ക്കിടയിലും ആയിരിക്കണം.

WD
കാല്‍മുട്ടുകള്‍ നിവര്‍ത്തുക, അരക്കെട്ട് ഉയര്‍ത്തുക. ഈ അവസരത്തില്‍ നിങ്ങളുടെ ശരീരം ഒരു പിരമിഡിനെ അനുസ്മരിപ്പിക്കും. ഇനി മുന്നോട്ട് പതുക്കെ അടിവച്ച് കാല്‍‌പ്പാദങ്ങള്‍ തലയോട് എത്രത്തോളം അടുപ്പിക്കാമോ അത്രത്തോളം അടുത്താക്കുക. ഇനി കാല്‍മുട്ടുകള്‍ നെഞ്ചിനോട് അടുത്തിരിക്കത്തക്കവണ്ണം മടക്കുക. കാല്‍‌പ്പാദങ്ങള്‍ നിതംബത്തോട് അടുത്തിരിക്കണം. പതുക്കെ കാലുകള്‍ നിവര്‍ത്തുക.

ഈ സ്ഥിതിയില്‍ ഏതാനും സെക്കന്‍ഡുകള്‍ ചെലവഴിച്ച ശേഷം കാല്‍മുട്ടുകള്‍ മടക്കി പാദങ്ങള്‍ നിലത്ത് സ്പര്‍ശിപ്പിച്ച് പൂര്‍വാവസ്ഥയിലേക്ക് മടങ്ങാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ശീര്‍ഷാസനം