* ശ്വാസം പുറത്തേക്ക് വിടുന്നതിനൊപ്പം താഴെ പറയുന്നവയും ചെയ്യുക.* ശ്വാസം പുറത്തേക്ക് വിടുന്നതിനൊപ്പമുള്ള പ്രക്രിയകള്‍ 15 സെക്കന്‍ഡുകള്‍ എങ്കിലും എടുത്തായിരിക്കണം പൂര്‍ത്തിയാക്കേണ്ടത്.* കാലുകള്‍ പിറകിലേക്ക് വലിക്കുക.* മെല്ലെ കാല്‍ മുട്ടുകളുടെ ഉള്‍വശങ്ങളും പാദങ്ങളും കാല്‍വിരലുകളും അടുപ്പിക്കുക. ഇവ തമ്മില്‍ ചേര്‍ന്നിരിക്കണം.* ഇവ ചേര്‍ന്നിരുന്നില്ല എങ്കില്‍ പിന്‍ഭാഗം പരമാവധി പിറകിലോട്ട് വളയ്ക്കാന്‍ കഴിയാതെ വരും.പ്രയോജനംഅര്ദ്ധധനുരാസനം ശരീരത്തിന് ശക്തിയും ഊര്‍ജ്ജവും നല്‍കുന്നു. ഈ ആസനം അനുഷ്ഠിക്കുക വഴി വൃക്കകള്‍, പ്രത്യുല്പാദന സംവിധാനം എന്നിവയ്ക്ക് ഉത്തേജനം നല്‍കുന്നു. ശ്രദ്ധിക്കുകഉയര്ന്ന രക്ത സമ്മര്‍ദ്ദം, ഡിസ്ക് പ്രശ്നങ്ങള്‍, ഹെര്‍ണിയ, അള്‍സര്‍ എന്നിവയുള്ളവര്‍ ഈ ആസനം പരീക്ഷിക്കുന്നത് ആശാസ്യമല്ല. വയര്‍ സംബന്ധമായ ഓപ്പറേഷന് വിധേയമായവര്‍ ഡോക്ടറുടെ അനുമതിയില്ലാതെ അര്‍ദ്ധധനുരാസനം ചെയ്യരുത്.