പ്രയോജനങ്ങള്‍* ഗര്‍ഭാശയ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്* പ്രമേഹത്തിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സഹായകമാണ്.* കാല്‍പ്പാദത്തിലെയും കണങ്കാലിലെയും നീര്‍ക്കെട്ട് ഇല്ലാതാക്കും.* അജീര്‍ണ്ണം ദഹനക്കേട് എന്നിവ മാറ്റുന്നു.* ശലഭാസനം ചെയ്യുന്നതിലൂടെ ദഹനപ്രക്രിയ സുഗമമാവുന്നു.* ഞരമ്പ് തടിപ്പ് (വെരിക്കോസ് വെയ്‌ന്‍) ഫിസ്റ്റുല, അര്‍ശസ് എന്നിവയ്ക്കും ശലഭാസനം ആശ്വാസം നല്‍കുന്നു.* കരളിന്‍റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു.* ആന്ത്രവായുവിന് പരിഹാരമാണ്.* വയര്‍ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരം നല്‍കുന്നു.* നടുവു വേദന ഡിസ്ക് തെറ്റല്‍ എന്നിവയ്ക്കും ഒരു പരിധിവരെ പരിഹാരമാണ്.* കാലിലെയും അരക്കെട്ടിലെയും വാത സംബന്ധിയായ വേദനകള്‍ക്കും ശലഭാസനം പരിഹാരം നല്‍കുന്നു.