* ഇനി നെറ്റിയും തലയും ഉയര്‍ത്തണം.* വലതു കൈയ്യ് ഇടത് തോളിനു താഴേക്ക് കൊണ്ടുവരിക.* ഇടതു കൈയ്യ് ഉപയോഗിച്ച് വലത് തോളില്‍ പതുക്കെ പിടിക്കുക.* ഈ അവസ്ഥയില്‍ മടക്കിയ കൈമുട്ടുകള്‍ ഒന്നിനുമുകളില്‍ ഒന്നായി രണ്ട് ത്രികോണങ്ങള്‍ തീര്‍ത്തിരിക്കുന്നത് കാണാം.* ഈ ത്രികോണങ്ങള്‍ക്ക് മേലെ നെറ്റി മുട്ടിച്ചു വയ്ക്കണം.* ത്രികോണങ്ങള്‍ക്കിടയിലുള്ള സ്ഥലത്ത് മുഖം വരുന്ന രീതിയില്‍ കിടന്ന് വിശ്രമിക്കുക. ഈ അവസരത്തില്‍ കണ്ണുകള്‍ അടച്ച് പിരിമുറക്കമില്ലാതെ വേണം കിടക്കേണ്ടത്.* ശരിക്കും പിരിമുറുക്കങ്ങള്‍ അയയുന്ന അവസ്ഥവരെ ഈ നിലയില്‍ തുടരാം.* പതുക്കെ പൂര്‍വാവസ്ഥയിലേക്ക് മടങ്ങുക.പ്രയോജനങ്ങള്‍* ആന്ത്രവായുക്ഷോഭം ഇല്ലാതാവും* ചെറുകുടലിന് ഉത്തേജനം ലഭിക്കുന്നു, ദഹനപ്രക്രിയയെ സഹായിക്കുന്നു.* ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും* മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക് ശമനമുണ്ടാവും.* ശ്വാസതടസ്സം ഉണ്ടെങ്കില്‍ മാറാന്‍ സഹായകമാണ്.* കഠിനാധ്വാനത്തിനു ശേഷമോ കഠിനമായ യോഗാസനം ചെയ്ത ശേഷമോ മകരാസനം ചെയ്യാവുന്നതാണ്.