* കാല്‍മുട്ടുകള്‍ നെഞ്ചിനോട് കൂടുതല്‍ അടുപ്പിക്കുക, ഈ സമയം കാല്‍പ്പാദങ്ങളും കാല്‍മുട്ടുകളും പരസ്പരം ചേര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കണം.* ശിരസ്സ് കുനിക്കാതിരിക്കാനും ശ്രദ്ധിക്കണം* കാല്‍മുട്ടിന് താഴെയായി കൈകള്‍ കോര്‍ത്ത് പിടിക്കുക.* ഇനി കാല്‍മുട്ടുകള്‍ നെഞ്ചില്‍ അമര്‍ത്തണം.* തലകുനിക്കാതെ കാല്‍മുട്ടുകളും കൈമുട്ടുകളും ചേത്ത് വച്ച് വേണം ഈ സ്ഥിതിയിലെത്താന്‍.* അഞ്ച് സെക്കന്‍ഡോളം ഈ നിലയില്‍ തുടരണം.* ശ്വാസം മുഴുവനായി പുറത്ത് വിടുക.* ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് തല പൂര്‍വാവസ്ഥയില്‍ പിന്നിലേക്ക് കൊണ്ടുവരിക. * കാലുകളില്‍ നിന്ന് കൈകള്‍ അയയ്ക്കാം* പതുക്കെ കാലുകളും കൈകളും നിവര്‍ത്തി പൂര്‍വാവസ്ഥയിലേക്ക് മടങ്ങാം.* ശരീരം അയച്ച് ആയാസ രഹിതമായി കിടക്കുക.പ്രയോജനങ്ങള്‍* ഏതുപ്രായത്തിലുള്ളവര്‍ക്കും ഈ യോഗാസനം ചെയ്യുന്നത് ഗുണപ്രദമാണ്.* മധ്യവയസ്സുകഴിഞ്ഞവര്‍ക്കും ഈ ആസനം ചെയ്യുന്നതിന് വിലക്കുകളില്ല.* ശരീരത്തിലെ അനാവശ്യ വായുവിനെ പുറം തള്ളുന്നതിനാല്‍ ആന്ത്രവായുവിന് ശമനമുണ്ടാവുന്നു.