“നൌക” എന്ന വാക്കിനര്‍ത്ഥം വള്ളം എന്നാണല്ലോ. പേരിനെപോലെ നൌകയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള യോഗാസന സ്ഥിതിയാണ് നൌകാസനം. ചുരുക്കം ചിലവ്യത്യാസങ്ങള്‍ ഒഴിച്ചാല്‍ ഊര്‍ദ്ധ്വ പദ ഹസ്താസനത്തിന് സമാനമാണ് ഈ യോഗാസനവും.
ചെയ്യേണ്ടരീതി
* നിലത്ത് നീണ്ട് നിവര്‍ന്ന് കിടക്കുക
* നൌകാസനത്തില്‍ ഊര്‍ദ്ധ്വ പദ ഹസ്താസനത്തിലേതുപോലെ കൈകള്‍ അതാത് തുടകളില്‍ വയ്ക്കേണ്ടതില്ല.
* കൈകളുടെ മുകള്‍ഭാഗം ചെവിയില്‍ മുട്ടത്തക്കവണ്ണം കൈകള്‍ ഉയര്‍ത്തുക
* ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് കാലുകള്‍, നെറ്റി, തോളുകള്‍, കഴുത്ത്, തല, കൈകള്‍ ഇവയെല്ലാം തറയില്‍ നിന്ന് 60 ഡിഗ്രി ഉയര്‍ത്തണം.
* കൈകള്‍ നേരെ ആയിരിക്കണം.
* കൈകള്‍ കാല്‍വിരലുകള്‍ക്ക് നെരെയായിരിക്കാന്‍ ശ്രദ്ധിക്കണം.
* അതായത്, കൈവിരലുകളും കാല്‍വിരലുകളും നേര്‍ക്കുനേര്‍.
* നോട്ടം കാല്‍വിരലുകളില്‍ കേന്ദ്രീകരിക്കുക.
* ഇപ്പോള്‍ ശരീരത്തിന്‍റെ പിന്‍ഭാഗത്തായിരിക്കും ശക്തി നല്‍കേണ്ടത്.
|