സര്‍വാംഗാസനം

WEBDUNIA|
സംസ്കൃതത്തില്‍ ‘സര്‍വ’ എന്ന് പറഞ്ഞാല്‍ എല്ലാം എന്നും ‘അംഗ’ എന്ന് പറഞ്ഞാല്‍ ഭാഗം എന്നും ‘ആസന’ എന്ന് പറഞ്ഞാല്‍ യോഗാസനാവസ്ഥ എന്നുമാണ് അര്‍ത്ഥമാക്കുന്നത്. അതായത്, ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങള്‍ക്കും വേണ്ടിയുള്ള വ്യായാമമായിരിക്കും സര്‍വാംഗാസനം എന്ന് അര്‍ത്ഥമാക്കാം.

ചെയ്യേണ്ടരീതി

* നിവര്‍ന്ന് കിടക്കുക. കാലുകള്‍ നിവര്‍ത്തി വയ്ക്കണം. കൈപ്പത്തികള്‍ ശരീരത്തിന് ഇരുവശവുമായി കമഴ്ത്തി വയ്ക്കണം.

* ശ്വാസം ഉള്ളിലേക്ക് എടുക്കുക. കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തി നെഞ്ചിന്‍റെ ഭാഗത്തേക്ക് കൊണ്ടുവരിക. ഈസമയം, കൈപ്പത്തി തറയില്‍ അമര്‍ത്തി അരക്കെട്ടും കടിപ്രദേശവും തറയില്‍ നിന്ന് ഉയര്‍ത്തണം.

* കൈപ്പത്തികള്‍ നിതംബത്തിനു താഴെ കൊണ്ടുവരിക. കൈകള്‍ ശരീരത്തിനു മുഴുവന്‍ താങ്ങായി വച്ചുകൊണ്ട് കാല്‍‌മുട്ടുകള്‍ നെറ്റിക്ക് സമാന്തരമായി കൊണ്ടുവന്നശേഷം നേരെ മുകളിലേക്ക് കാലുകള്‍ ഉയര്‍ത്തുക.

* ശ്വാസം വിട്ടുകൊണ്ട് നട്ടെല്ലും കാലുകളും നിവര്‍ത്തി പിടിക്കുക. കൈമുട്ടുകള്‍ തോളെല്ലിന് സമാന്തരമായിരിക്കണം. കാല്‍ വിരലിലേക്ക് നോട്ടം ഉറപ്പിക്കുക, കാലുകളും കാല്‍പ്പത്തികളും അയച്ച് വിടുക.

* കൈപ്പത്തികള്‍ തോളെല്ലിന് അടുത്ത് വരെ കൊണ്ടുവരണം.

* ഈ അവസ്ഥയില്‍ സാധാരണ രീതിയില്‍ ശ്വാസോച്ഛാസം നടത്തുക. പഴയ അവസ്ഥയിലേക്ക് മടങ്ങാനായി ശ്വാസം പുറത്തേക്ക് വിടുക, കാല്‍മുട്ടുകള്‍ നെഞ്ചിന് സമാന്തരമായി കൊണ്ടുവന്ന ശേഷം കടിപ്രദേശവും അരക്കെട്ടും താഴ്ത്തണം. കാലുകള്‍ തറയില്‍ നിവര്‍ത്തി വയ്ക്കുകയും കൈപ്പത്തികള്‍ വശങ്ങളിലായി കമഴ്ത്തി വയ്ക്കുകയും വേണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :