മാനസികമായ നേട്ടങ്ങള്‍ * മനസ്സ് സ്വച്ഛന്ദമാക്കുന്നു* മനോ നിയന്ത്രണം സാധ്യമാവുന്നതിനാല്‍ ശാന്തി ലഭിക്കുന്നു* വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ശക്തിനല്‍കുന്നു.* മനസ്സും ശരീരവും തമ്മില്‍ സ്വാഭാവികമായ ബന്ധം സ്ഥാപിക്കപ്പെടുന്നു.* പിരിമുറുക്കത്തെ അതിജീവിക്കാന്‍ സാധിക്കുന്നു.* ഉള്‍ക്കാഴ്ച വര്‍ദ്ധിക്കുന്നതിനൊപ്പം നിസംഗത്വം പരിശീലിക്കാനുമാവുന്നു.ശാരീരികമായ നേട്ടങ്ങള്‍* മനസ്സിനും ശരീരത്തിനും പുത്തനുണര്‍വ്വ് നല്‍കുന്നു* ഏതു തരത്തിലുള്ള മാനസിക പിരിമുറുക്കത്തില്‍ നിന്നും മിനിറ്റുകള്‍ക്കുള്ളില്‍ മോചനം നല്‍കുന്നു.* ജോലിക്കും വിശ്രമത്തിനും മികച്ച സന്തുലനം നല്‍കുന്നു.* വിശ്രമമില്ലായ്മ, നിരാശ, ഉത്കണ്ഠ, ഭയം എന്നീ വികാരങ്ങള്‍ ഇല്ലാതാക്കുന്നു.* വിപരീതഘട്ടങ്ങളെ നേരിടാനുള്ള മനോബലം ലഭിക്കുന്നു.* യൌവ്വനം നിലനിര്‍ത്തുന്നു.* ഊര്‍ജ്ജസ്വലത കൈവരിക്കുന്നു.* ഉറക്കമില്ലായ്മ ഇല്ലാതാക്കുന്നു* ഉറക്ക ഗുളികകളെയും മയക്കുമരുന്നിനെയും ആശ്രയിക്കുന്ന അവസ്ഥയില്‍ നിന്ന് മോചനം നേടാന്‍ കഴിയും.* ശവാസനം ചെയ്യുമ്പോള്‍ അനുഭവിക്കുന്ന സ്വാസ്ഥ്യം രാത്രികാലത്ത് നല്ല ഉറക്കം ലഭിക്കാനും കാരണമാവും.* കടുത്ത ജോലി പ്രശ്നങ്ങളില്‍ നിന്നുണ്ടാവുന്ന പിരിമുറുക്കം മിനിറ്റുകള്‍ നീളുന്ന ഈ യോഗാവസ്ഥയിലൂടെ ഇല്ലാതാക്കാം.* പ്രായമായവരും മധ്യവയസ്കരും ശവാസനം പരിശീലിക്കുന്നത് നല്ലതാണ്. ഇവര്‍ അധിക സമയം ആസനാവസ്ഥയില്‍ കഴിയാന്‍ ശ്രമിക്കണം.* പകല്‍ സമയത്ത് ഇടവിട്ട് ശവാസനം ചെയ്താല്‍ രാത്രി അധികം ഉറങ്ങുന്നതും പകല്‍ ഉറക്കം തൂങ്ങുന്നതും ഒഴിവാക്കാം.* സങ്കീര്‍ണ്ണമായ യോഗാസനം ചെയ്ത ശേഷവും ശവാസനം ചെയ്യാം. മസിലുകള്‍ക്ക് നല്ലരീതിയിലുള്ള അയവ് നല്‍കാന്‍ ഇത് സഹായിക്കും.ശ്രദ്ധിക്കുക* ശ്വാസഗതി താഴുന്നതിനൊപ്പം മനസ്സ് സന്തുലിതമാവുന്നു, ഒപ്പം മനോവ്യാപാരങ്ങളും നിയന്ത്രണത്തിലാവുന്നു.* ആസനാവസ്ഥയില്‍ മൃതദേഹത്തെ പോലെ തന്നെ ചലനമില്ലാതെ വേണം കിടക്കാന്‍.* ഉണര്‍വ്വ് ലഭിച്ചു എന്ന് സ്വയം ബോധ്യപ്പെടുന്നവരെ ആസനാവസ്ഥയില്‍ തുടരാം.* ഈ ആസനം ചെയ്യുന്നതിന് പ്രത്യേക സമയ പരിധിയില്ല. മിനിറ്റുകളില്‍ തുടങ്ങി വേണമെങ്കില്‍ മണിക്കൂറുകള്‍ വരെ തുടരാം.