പ്രധാന താള്‍ > മറ്റുള്ളവ > യോഗാസനം > ആസനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബ്രഹ്മ മുദ്ര
WDWD
യോഗാസനവുമായി ബന്ധപ്പെട്ട എതെങ്കിലും ശൈലിയില്‍ ഇരിക്കുക. പത്മാസനം, സുഖാസനം, വജ്രാസനം എന്നിവ ഉദാഹരണം. കസേരയില്‍ ഇരിക്കുകയോ കൈകള്‍ ഇടുപ്പില്‍ പിടിച്ച് നില്‍ക്കുകയോ ആകാം.

ചെയ്യേണ്ട രീതി
ശരീരവും തോളുകളും നിവര്‍ത്തി നിര്‍ത്തിയ ശേഷം മുഖം വലത് വശത്തേക്ക് തിരിക്കുക, കഴുത്ത് മാത്രമേ തിരിക്കാവൂ. ഈ പക്രിയയില്‍ താടിയും വലത് ചുമലും നേര്‍ രേഖയില്‍ വരേണ്ടതുണ്ട്. നോട്ടവും വലത് വശത്തേക്കായിരിക്കണം. മൂന്ന് മുതല്‍ അഞ്ച് വരെ പ്രാവശ്യം ശ്വാസമെടുത്ത ശേഷം ആദ്യ നിലയിലേക്ക് വരിക. അടുത്തതായി ഇതേ പോലെ മുഖം ഇടത് വശത്തേക്ക് കൊണ്ടു പോവുക. താടിയും ഇടത് ചുമലും നേര്‍ രേഖയില്‍ വന്ന ശേഷം നോട്ടവും ഇടത് വശത്തേക്കായിരിക്കണം.

രണ്ടാമത്തെ നിലയിലും മൂന്ന് മുതല്‍ അഞ്ച് വരെ പ്രാവശ്യം ശ്വാസമെടുത്ത ശേഷം ആദ്യ നിലയിലേക്ക് വരിക. ഇനി കഴുത്തിലെ മാംസ പേശികള്‍ക്ക് ബലം നല്‍കാതെ അയച്ച് വിടുക. ശിരസ് പിറകിലോട്ട് വളച്ച് കഴുത്തിലെ മാംസ പേശികള്‍ക്ക് അയവ് നല്‍കാന്‍ കഴിയും. ശിരസ് കഴിയുന്നതും പിറകിലോട്ട് വളയ്ക്കാന്‍ ശ്രമിക്കണം. കണ്‍പുരികങ്ങളില്‍ നോട്ടം കേന്ദ്രീകരിക്കുക. മൂന്ന് മുതല്‍ അഞ്ച് പ്രാവശ്യം വരെ ശ്വാസോഛ്വാസം നടത്തുക. ഇനി പഴയ നിലയിലേക്ക് മടങ്ങുക.

ശിരസ് ആദ്യം പിന്‍‌ഭാഗത്തേക്ക് വളച്ചു കൊണ്ടും ഈ മുദ്ര നിര്‍വഹിക്കാം. ശേഷം മുഖം വലത് വശത്തേക്കും ഇടത് വശത്തേക്കും തിരിക്കേണ്ടതാണ്. ചലനങ്ങളെയെല്ലാം കൂട്ടിച്ചേര്‍ത്താണ് ബ്രഹ്മമുദ്ര എന്ന് പറയുന്നത്.

വീഡിയോ കാണുക
1 | 2  >>  
കൂടുതല്‍
പശ്ചിമോത്താനാസനം  
ഉഷ്ട്രാസനം
വക്രാസനം  
അര്‍ദ്ധ മത്സ്യേന്ദ്രാസനം  
മത്സ്യാസനം-ഗുണങ്ങളും രീതിയും  
സപ്തവജ്രാസനം