ഉഷ്ട്രാസനം

WD


* ഇനി മുട്ടുകുത്തി നില്‍ക്കുക. പുറകിലേക്ക് ശരീരം വളച്ച് വലത് കണങ്കാലില്‍ വലത് കൈയ്യ് ഉപയോഗിച്ചും ഇടത് കണങ്കാലില്‍ ഇടത് കൈയ്യ് ഉപയോഗിച്ചും പിടിക്കുക.

PRATHAPA CHANDRAN|
“ഉഷ്ട്ര” എന്ന സംസ്കൃത പദത്തിനര്‍ത്ഥം ഒട്ടകം എന്നാണ്. ഉഷ്ട്രാസനം ചെയ്യുന്നയാള്‍ ഒട്ടകത്തിനെ പോലെ തോന്നിക്കുന്ന ശാരീരിക സ്ഥിതിയില്‍ എത്തുന്നതിനാല്‍ ഈ പേര് അന്വര്‍ത്ഥമാണ്. ഈ യോഗസ്ഥിതി ധനുരാസനത്തിനും അര്‍ദ്ധ ധനുരാസനത്തിനും മധ്യേയാണ്.

ചെയ്യേണ്ടരീതി

* കാല്‍മുട്ടുകള്‍ മടക്കി പിന്നിലേക്ക് ഇരിക്കുക. മുട്ടുകള്‍ തമ്മില്‍ ഏകദേശം ആറ് ഇഞ്ച് അകലം സൂക്ഷിക്കണം. കാല്പാദങ്ങള്‍ രണ്ടും അരക്കെട്ടിനു കീഴെ കഴിവതും അകലത്തില്‍ വേണം വയ്ക്കുന്നത്. ശരീരവും നട്ടെല്ലും കഴുത്തും നേര്‍‌രേഖയില്‍ ആവണം. കൈപ്പത്തികള്‍ അതാത് മുട്ടുകള്‍ക്ക് മുകളില്‍ വയ്ക്കണം.
* ശ്വാസം ഉള്ളിലേക്കെടുത്തുവേണം കണങ്കാലില്‍ പിടിക്കേണ്ട്ത്. ഈ അവസരത്തില്‍, തുടകളുടെ ഭാഗവും അരക്കെട്ടും നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കുക. കടിപ്രദേശവും അരക്കെട്ടും മുന്നോട്ട് തള്ളി തലയും കഴുത്തും പിന്നിലേക്ക് പരമാവധി വളയ്ക്കണം. ശ്വാസഗതി സാധാരണ നിലയിലാക്കി 6-8 സെക്കന്‍ഡ് തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :