മത്സ്യാസനത്തില്‍ യോഗാസനം ചെയ്യുന്ന ആള്‍ മത്സ്യത്തിന്‍റെ ആകൃതി സ്വീകരിക്കുന്നു. വെള്ളത്തില്‍ വച്ചാണ് ഈ ആസനം ചെയ്യുന്നത് എങ്കില്‍ ഒരാള്‍ക്ക് കാലുകളുടെയോ കൈകളുടെയോ സഹായമില്ലാതെ വെള്ളത്തില്‍ പൊന്തിക്കിടക്കാന്‍ കഴിയും.
ചെയ്യേണ്ടരീതി
* പത്മാസനത്തിലേതു പോലെ കാലുകള്‍ പിണച്ച് ഇരിക്കുക.
* കാല്‍ മുട്ടുകള്‍ നിലത്ത് മുട്ടേണ്ടതുണ്ട്.
* കൈമുട്ടുകള്‍ നിലത്തൂന്നി പതുക്കെ പിന്നോട്ട് ചായുക. \ * പുറം നിലത്ത് അമര്‍ത്തി കിടക്കുക.
* ഈ അവസ്ഥയില്‍ കൈമുട്ടുകളിലും കൈകളിലും ശരീരഭാരം നല്‍കാം.
* ഇനി കൈകള്‍ ശിരസ്സിനടുത്തേക്ക് കൊണ്ടുവരിക.
* കൈപ്പത്തികള്‍ നിലത്ത് പരത്തി വയ്ക്കണം.
* ഇപ്പോള്‍ കൈകള്‍ അതാത് തോളുകള്‍ക്ക് അടിയില്‍ പുറംതിരിഞ്ഞ അവസ്ഥയില്‍ ആയിരിക്കും
* കൈപ്പത്തികളും കാല്‍മുട്ടുകളും താഴേയ്ക്ക് അമര്‍ത്തുക.
* ഉദരവും നെഞ്ചും മുന്നോട്ട് തള്ളുക.
* അരക്കെട്ട്, പിന്‍ഭാഗം, തോളുകള്‍ എന്നിവ നിലത്ത് നിന്ന് ഉയര്‍ത്തുക.
* ശരീരം കൈകളില്‍ താങ്ങി നിര്‍ത്തുക.
* നട്ടെല്ല് വളച്ച് ആര്‍ച്ച് രൂപത്തിലാക്കുക.
|