വജ്രാസനം ഇങ്ങനെയും ചെയ്യാം * കാല്‍പ്പാദങ്ങള്‍ക്കിടയില്‍ പിന്‍ ഭാഗം വരുന്നതിന് പകരം പിന്‍ ഭാഗത്തിനു കീഴെ കാല്‍പ്പാദം വച്ചും വജ്രാസനം ചെയ്യാം.* ഈ സ്ഥിതിയില്‍ കാല്‍പ്പാദങ്ങള്‍ പിണഞ്ഞിരിക്കുന്നതിന് മുകളിലായിരിക്കും പിന്‍ ഭാഗം വരുന്നത്. * ഇപ്പോള്‍ പിന്‍ഭാഗം ഉറപ്പിച്ച് ഇരിക്കുന്നത് പാദങ്ങള്‍ക്കിടയിലായിരിക്കും.*ആദ്യ സ്ഥിതിയില്‍ വിവരിച്ചതുപോലെ ഇവിടെ പിന്‍ഭാഗം ഭൂമിയെ സ്പര്‍ശിക്കില്ല. ഗുണങ്ങള്‍* തുടയിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുന്നു.* നട്ടെല്ലിന് ആവശ്യമായ വ്യായാമം ലഭിക്കുന്നു.* അടിവയറിനും ആന്തരാവയവങ്ങള്‍ക്കും ശക്തി ലഭിക്കുന്നു.* നട്ടെല്ലിന്‍റെ കശേരുക്കളെ ശക്തമാക്കുന്നു.* വസ്തിപ്രദേശത്തിന് ശക്തി നല്‍കുന്നു.* അസ്ഥി ബന്ധങ്ങള്‍, കാല്‍പ്പാദങ്ങള്‍, കാല്‍വണ്ണ, കാല്‍മുട്ട്, തുട എന്നിവയ്ക്ക് ശക്തി നല്‍കുന്നു.ശ്രദ്ധിക്കുക * കാല്‍മുട്ടില്‍ വേദനയോ മുറിവോ ഉണ്ടെങ്കില്‍ ഈ ആസനം പരീക്ഷിക്കരുത്.