പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > സ്ത്രീകള്‍ക്കു മാത്രം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തടി കുറയ്ക്കാന്‍ ഫുഡ് ഡയറി  Search similar articles
തടി കുറയ്ക്കാന്‍ ഫുഡ് ഡയറി
IFMIFM
അമിതമായി തടി കൂടുന്നെന്ന് ആശങ്ക തോന്നുന്നു. നൂലുപോലെ മെലിഞ്ഞ സുന്ദരിമാരുടെ ചുറുചുറുക്കു കണ്ട് നെടുവീര്‍പ്പിടണ്ട്. പരിഹാരം വളരെയെളുപ്പം. ഒരു ഡയറി കയ്യില്‍ കരുതുക.

ഡയറി കയ്യില്‍ വച്ചതു കൊണ്ട് കാര്യമില്ല. കഴിക്കുന്നതും കുടിക്കുന്നതുമായ ഭക്ഷണ സാധനങ്ങളുടെ വിശദാംശങ്ങള്‍ കലോറി ഉള്‍പ്പടെ ഇതില്‍ എഴുതി സൂക്ഷിക്കുക. ഇങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും തടി കുറയുമെന്നാണ് അമേരിക്കന്‍ ഗവേഷകര്‍ പറയുന്നത്.

1685 മദ്ധ്യവയസ്കരായ സ്ത്രീകളിലും പുരുഷന്മാരിലും ഈ ഡയറി ആറു മാസം പരീക്ഷിച്ചപ്പോള്‍, സാധാരണ പരീക്ഷണങ്ങള്‍ കുറയ്ക്കുന്നതിന്‍റെ ഇരട്ടി തൂക്കം കുറയ്ക്കാന്‍ കഴിഞ്ഞത്രേ. ഇത്തരം ഫുഡ് ഡയറികള്‍ വ്യാവസായിക അടിസ്ഥാനത്തിലും ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്.

വെയിറ്റ് വാച്ചേഴ്സ് ഇന്‍റര്‍നാഷണല്‍ ഇന്‍‌ക്. അവരുടെ തടികുറയ്ക്കല്‍ പരിപാടികളില്‍ ഫുഡ് ഡയറികള്‍ ഉപയോഗിക്കുന്നുണ്ട്. നിരന്തരം ശരീരത്തില്‍ അധികമാകുന്ന കലോറികള്‍ നേരത്തെ കാണുന്ന ആള്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ഇക്കാര്യത്തില്‍ കൊടുക്കുമെന്നതാണ് ഇതിനു പിന്നിലെ ശാസ്ത്രീയവശം.

രുചികരമായ വറുത്തതും പൊരിച്ചതുമൊക്കെ കാണുമ്പോള്‍ ഡയറി നോക്കി നെടുവീര്‍പ്പിടേണ്ടി വരുമെന്നു സാരം.
കൂടുതല്‍
ലൈംഗിക മരവിപ്പു പരിഹരിക്കാം
മയോടോണിയ വില്ലനാവുമ്പോള്‍
പെണ്‍കുട്ടി യുവതിയാവുന്നില്ലേ?
ഗര്‍ഭാവസ്ഥയിലെ ലൈംഗിക ബന്ധം
അമ്മയ്ക്കൊരായിരം ഉമ്മ നല്‍കാം
സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യതയേറുന്നു