പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > സ്ത്രീകള്‍ക്കു മാത്രം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലൈംഗിക മരവിപ്പു പരിഹരിക്കാം  Search similar articles
IFM
ദാമ്പത്യജീവിതത്തിന്‍റെ രസം‌കെടുത്തുന്ന ലൈംഗിക മരവിപ്പിനെ (സെക്‍ഷ്വല്‍ അനോറേഷ്യ) ശരിയായ വിധത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ജീവിതം ദുരിതത്തിലായേക്കാം. പല ഘട്ടങ്ങളിലാണ് ലൈംഗിക മരവിപ്പ് ഉണ്ടാകുക. ചിലര്‍ക്ക് ദാമ്പത്യത്തിന്‍റെ തുടക്കത്തില്‍ തന്നെ ഈ അവസ്ഥ ഉണ്ടായേക്കാം.

വളര്‍ന്നുവന്ന സാഹചര്യം, ലൈംഗികതയോടുള്ള ഭയം, ബാല്യത്തില്‍ നേരിടേണ്ടിവന്ന ലൈംഗിക പീഡനങ്ങള്‍, പങ്കാളിയോടുള്ള വെറുപ്പോ താത്പര്യക്കുറവോ ഒക്കെയാണ് സാധാരണ ഗതിയില്‍ വില്ലനാകുന്നത്. ഭക്തിയുടെയും ചിട്ടയുടെയും നാലതിരിനുള്ളില്‍ ജീവിച്ചവര്‍ക്കും ഈന്‍ പ്രശ്നം ഉണ്ടായേക്കാം.

ദാമ്പത്യം ഒരു ഘട്ടം പിന്നിടുമ്പോള്‍ ലൈംഗിക മരവിപ്പ് ഉണ്ടാകാന്‍ പല കാരണങ്ങളുണ്ട്. പങ്കാളി അമിതമായ ഭക്തിയുടെ പാത സ്വീകരിക്കുക, ആരോഗ്യപരമായ പ്രശ്നങ്ങള്‍, മാനസികമായ അകല്‍ച്ചകള്‍, മാനസിക പിരിമുറുക്കങ്ങള്‍ എന്നിവയാണ് ഈ ഘട്ടത്തില്‍ പ്രശ്നക്കാരാകുന്നത്. പങ്കാളിയില്‍ അസ്വസ്ഥതയും അതൃപ്തിയും സൃഷ്ടിച്ചേക്കാവുന്ന ഈ സാഹചര്യം ബന്ധങ്ങളുടെ തകര്‍ച്ച വരെ എത്തിയേക്കാം.

രണ്ടുഘട്ടങ്ങളിലും സെക്സോളജിസ്റ്റിന്‍റെയോ മാര്യേജ് കൌണ്‍സിലറുടെയോ സഹായം തേടുക അത്യാവശ്യമാണ്. ഇതോടൊപ്പം പങ്കാളിയുടെ സഹിഷ്ണുതയും ക്ഷമയും സഹകരണവും ഉണ്ടെങ്കിലേ പ്രശ്നം പരിഹരിക്കാനാകൂ. സ്നേഹവും പ്രണയവും നഷ്ടമായില്ലെന്ന് പരസ്പരം ബോദ്ധ്യപ്പെടുത്തുകയാണ് ദാമ്പത്യത്തിന്‍റെ പ്രാഥമികമായ പാഠം.

ഒരു പൂവിനു പോലും പ്രണയം ഉണര്‍ത്താന്‍ കഴിയുന്നത്ര ലോലമാകണം ദാമ്പത്യത്തിന്‍റെ അന്തരീക്ഷം. ലൈംഗികതയും ദാമ്പത്യവും ഭദ്രമാകാനും അതുതന്നെ മാര്‍ഗ്ഗം.
കൂടുതല്‍
മയോടോണിയ വില്ലനാവുമ്പോള്‍
പെണ്‍കുട്ടി യുവതിയാവുന്നില്ലേ?
ഗര്‍ഭാവസ്ഥയിലെ ലൈംഗിക ബന്ധം
അമ്മയ്ക്കൊരായിരം ഉമ്മ നല്‍കാം
സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യതയേറുന്നു
ഗര്‍ഭധാരണത്തിനും ഗര്‍ഭനിരോധന ഗുളിക‍!