പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > സ്ത്രീകള്‍ക്കു മാത്രം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പെണ്‍കുട്ടി യുവതിയാവുന്നില്ലേ?  Search similar articles

puberty
WDWD
പെണ്‍കുട്ടി ഋതുമതി ആവുന്നില്ലേ? പ്രായം കഴിഞ്ഞിട്ടും മാസമുറ വരുന്നില്ലേ? ഈ അവസ്ഥ ശ്രദ്ധിക്കാതെ വിട്ടുകൂടാ. പ്രൈമറി അമെനോറിയ എന്ന രോഗാവസ്ഥയാവാം ഇതിനു കാരണം. സര്‍വ്വസാധാരണമായ ഈ രോഗാവസ്ഥയ്ക്ക് കാരണങ്ങള്‍ പലതാണ്.

അപൂര്‍വ്വം ചില ജനിതക വൈകല്യങ്ങള്‍ കൊണ്ടുണ്ടാവുന്നവ ഒഴിച്ചാല്‍ പ്രൈമറി അമെനോറിയ ചികിത്സയിലൂടെയും ചിലപ്പോള്‍ ഭക്ഷണ ക്രമീകരണങ്ങളിലൂടെയും മാറ്റാനാവും.

പ്രൈമറി അമെനോറി

പതിനാല് വയസ്സായ പെണ്‍കുട്ടിക്ക് ശാരീരിക വളര്‍ച്ചയോ മാസമുറയോ വന്നില്ലെങ്കിലോ അല്ലെങ്കില്‍ 16 വയസ്സായിട്ടും ശാരീരിക വളര്‍ച്ചയുണ്ടായിട്ടും മാസമുറ ആയില്ലെങ്കിലോ അതിനെ പ്രൈമറി അമെനോറിയ എന്ന് പറയുന്നു.
puberty
WDWD


സ്ത്രീ ശരീരത്തിലെ മാറ്റങ്ങളെയും വളര്‍ച്ചയേയും നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി, ഓവറി എന്നീ ഗ്രന്ഥികളുടെ കൂട്ടായതും നിയന്ത്രിതവുമായ പ്രവര്‍ത്തനമാണ്. മേല്‍പ്പറഞ്ഞ ഗ്രന്ഥികളില്‍ നിന്നുല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ഗര്‍ഭാശയത്തില്‍ നടത്തുന്ന പ്രവര്‍ത്തനം മൂലമാണ് മാസമുറ ഉണ്ടാവുന്നത്. തൈറോയിഡ്, അഡ്രിനെല്‍ എന്നീ ഗ്രന്ഥികളില്‍ നിന്നുണ്ടാവുന്ന ഹോര്‍മോണുകള്‍ക്കും ഇതില്‍ പങ്കുണ്ട്.

1 | 2 | 3  >>  
കൂടുതല്‍
ഗര്‍ഭാവസ്ഥയിലെ ലൈംഗിക ബന്ധം
അമ്മയ്ക്കൊരായിരം ഉമ്മ നല്‍കാം
സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യതയേറുന്നു
ഗര്‍ഭധാരണത്തിനും ഗര്‍ഭനിരോധന ഗുളിക‍!
സ്ത്രീശക്തി: സഹജഗുണങ്ങള്‍ പ്രചോദനമാവുന്നു
വിവാഹ മാര്‍ക്കറ്റ് വെളുത്ത പെണ്ണിന്