പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > സ്ത്രീകള്‍ക്കു മാത്രം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യതയേറുന്നു
പ്രിയ എസ്.
WDWD
ഹൃദ്രോഗാവസ്ഥയില്‍ മരിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നു. പ്രായം കൂടിയ സ്ത്രീകളിലാണ് ഇത് കൂടുതലായി ക്ണ്ടു വരുന്നത്. ആര്‍ത്തവ കാലത്ത് സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത കുറവാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

ആര്‍ത്തവ കാലത്തിന് ശേഷം ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് മൂലം രക്തധമനികള്‍ ചുരുങ്ങുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യുന്നത് സാധാ‍രണമാണ്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നീ രോഗങ്ങളുള്ള സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത കൂടുതലാണ്.

രക്തത്തിലെ കൊഴുപ്പിന്‍റെ അമിതമായ അളവ് ഹൃദയാഘാതത്തിന് വഴിയൊരുക്കുന്നു. കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, എല്‍‍.ഡി.എല്‍ കോളസ്ട്രോള്‍ എന്നിവയാണ് അവ. ഗുണകരമായ എച്ച്.ഡി.എല്‍ പല സ്ത്രീകളിലും കുറവാണ്. എച്ച്.ഡി.എല്‍ കുറഞ്ഞ സ്ത്രീകളില്‍ ഹൃദയഘാത സാധ്യത കൂടുതലാണ്.

ഹൃദ്രോഗത്താല്‍ മരിക്കുന്ന ഭൂരിഭാഗം പേരും വേണ്ടപ്പോള്‍ വേണ്ട പോലെ ചികിത്സ ലഭിക്കാതെ മരിക്കുന്നവരാണ്. ലക്ഷണങ്ങള്‍ പ്രകടമായാലും ചികിത്സിക്കാതെ ഭാരിച്ച ജോലികള്‍ ചെയ്യുന്നതും ദൂരയാത്ര നടത്തുന്നതും രോഗിയുടെ നില ഗുരുതരമാകാന്‍ ഇടയാകും. ചികിത്സിച്ചാല്‍ തന്നെ രോഗം പൂര്‍ണമായും മാറണമെന്നുമില്ല.

മുന്‍‌കരുതലുകളാണ് ഏറ്റവും പ്രധാനം. ചിട്ടയായ ആഹാര രീതിയും യഥാസമയത്തുള്ള ചികിത്സയും വ്യായാമവുമാണ് ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള ഏക മാര്‍ഗ്ഗം.



1 | 2  >>  
കൂടുതല്‍
ഗര്‍ഭധാരണത്തിനും ഗര്‍ഭനിരോധന ഗുളിക‍!
സ്ത്രീശക്തി: സഹജഗുണങ്ങള്‍ പ്രചോദനമാവുന്നു
വിവാഹ മാര്‍ക്കറ്റ് വെളുത്ത പെണ്ണിന്
അമിത രക്തസ്രാവം ശ്രദ്ധിക്കൂ
നടുവ് വേദന, ശ്രദ്ധ വേണം
പ്രസവാനന്തര രക്ഷ മറക്കരുത്