ജൈവപരമായി പുരുഷനില്‍ നിന്ന് സ്ത്രീയെ വേര്‍തിരിച്ചു നിര്‍ത്തുന്ന സ്വഭാവ സവിശേഷതകള്‍ സൗമ്യവും ആര്‍ദ്രവുമായ സാന്നിദ്ധ്യമാകാന്‍ അവളെ സഹായിക്കുന്നു. സ്ത്രീയില്‍ പെണ്‍മയുടെ ഭാവങ്ങള്‍ ഉണര്‍ത്താന്‍ ഹോര്‍മോണുകള്‍ നല്ല പങ്കുവഹിക്കുന്നുണ്ട്.
സ്ത്രീയില്‍ പ്രകടമായി കാണുവാന്‍ കഴിയുന്ന കാരുണ്യവും പരിചരണ മനോഭാവവുമെല്ലാം ജൈവപരമായി നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഘടകങ്ങളാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
സ്ത്രീയില്‍ മാതൃഭാവങ്ങള്‍ ഉണര്‍ത്തത്തക്ക വിധമാണ് അവളുടെ തലച്ചോറിനെ രൂപപ്പെടുത്തിയിരിക്കുന്നത്. സ്ത്രീയില്‍ പ്രകടമായ ആര്‍ദ്ര വികാരത്തിന് പ്രചോദനമേകുന്നതാണ് ഈ മാതൃഭാവം.
സ്ത്രീയുടെ പരിചരണം വൃദ്ധര്‍ക്കും രോഗികള്‍ക്കും സാന്ത്വനമായി മാറുന്നത് അവളില്‍ അന്തര്‍ലീനമായിരിക്കുന്ന ഈ മാതൃഭാവം കൊണ്ടാണ്. ആതുര സേവന രംഗത്ത് ശക്തമായ സാന്നിദ്ധ്യമാവാന്‍ സ്ത്രീക്ക് കഴിയുന്നതും ഇതുകൊണ്ടുതന്നെ.
അദ്ധ്യാപക വൃത്തിയില്‍ തിളങ്ങുന്നത് ഏറെയും സ്ത്രീകളാണല്ലോ. അമ്മയുടെ സ്നേഹ പരിചരണങ്ങളില്‍ നിന്നും പുറം ലോകത്തെത്തിയതിന്‍റെ പകപ്പോടെ നില്‍ക്കുന്ന കുഞ്ഞോമനകള്‍ക്ക് മുന്‍പില്‍ സ്നേഹത്തിന്‍റെ കരസ്പര്‍ശവുമായി അദ്ധ്യാപിക.
|