പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > സ്ത്രീകള്‍ക്കു മാത്രം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിവാഹ മാര്‍ക്കറ്റ് വെളുത്ത പെണ്ണിന്
കറുപ്പിന് ഏഴഴക് എന്നത് കവിവാക്യം. അല്ലെങ്കില്‍ ഒരു ചൊല്ല്. പക്ഷേ കറുമ്പിപ്പെണ്ണിന് കല്യാണമാര്‍ക്കറ്റില്‍ "മാര്‍ക്കറ്റി'ല്ലെന്നതാണ് സത്യം.

മനസ്സിനാണ് സൗന്ദര്യമെന്നും ഞാനതാണിഷ്ടപ്പെടുന്നത് എന്നും നെഞ്ചു വിരിച്ചു പറയാന്‍ തന്‍റേടവും തടിമിടുക്കുമുള്ള ആണ്‍പട ഇല്ലിവിടെ. എല്ലാവരും വെളുത്ത പെണ്ണിന്‍റെ വെളുക്കുവോളം കണ്ട കിനാക്കള്‍ക്കു പിറകേയാണ്.

പറയുന്നതിനോട് പൊരുത്തമില്ലെങ്കില്‍ ഒന്നു ടി.വി കാണൂ. എയര്‍ഹോസ്റ്റസ്സാവാന്‍, വിവാഹമാര്‍ക്കറ്റില്‍, ഒക്കെ വെളുത്ത മേനി കാട്ടി മുഴുവന്‍ മാര്‍ക്കും നേടാന്‍ കച്ചകെട്ടിയിറങ്ങി ചിരിക്കുന്ന പരസ്യമോഡലുകളുടെ ചിരിപ്രളയമാണ്. അഞ്ചു രൂപ മുതല്‍ ലഭിക്കുന്ന ഫെയര്‍നസ് ക്രീമുകളില്‍ മുഖസൗന്ദര്യം തേടുന്ന സുന്ദരിമാരുടെ ലോകമാണ് പരസ്യവിപണി കാണിച്ചുതരുന്നത്.

അവിടെ അരുന്ധതി റോയ് ക്കോ, ലതാ മങ്കേഷ്കറിനോ, കര്‍ണം മല്ലേശ്വരിക്കോ സ്ഥാനമില്ല. സുഷ്മിതയും ഐശ്വര്യയും മതി.

വിവാഹക്കമ്പോളത്തില്‍, ഉന്നത ശീര്‍ഷരായി നില്‍ക്കണമെങ്കില്‍ വെളുത്ത സുന്ദരിയായിരിക്കണമെന്നു സാരം. ഇതിനെതിരെയുള്ള കലാപത്തിലാണ് ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് അസോസിയേഷനും വനിതാ എം.പി. മാരും. ഇത്തരം പരസ്യങ്ങള്‍ ദൂരദര്‍ശനില്‍ കാണിക്കുന്നത് അപകീര്‍ത്തികരമാണെന്ന വാദത്തെ സര്‍ക്കാര്‍ ഇരു ചെവിയും കരങ്ങളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

1 | 2  >>  
കൂടുതല്‍
അമിത രക്തസ്രാവം ശ്രദ്ധിക്കൂ
നടുവ് വേദന, ശ്രദ്ധ വേണം
പ്രസവാനന്തര രക്ഷ മറക്കരുത്
ഗര്‍ഭാവസ്ഥയിലെ ലൈംഗികത
ആ നേരം അവളങ്ങനെ!
സ്ത്രീകള്‍ തുറന്നു പറയൂ!