സുഖപ്രസവം ഉറപ്പാക്കുന്നതിനു പാലിക്കേണ്ട രീതികളെക്കുറിച്ച് ആയൂര്‍വേദത്തില്‍ പറയുന്നുണ്ട്.
ഗര്‍ഭിണിയുടെ ശരീരമാസകലം ധാന്വന്തരം കുഴമ്പ്, സഹചരാദി, പിണ്ഡതൈലം എന്നിവ പുരട്ടി കുളിക്കുന്നതും ദാഡിമാദിഘൃതം, കല്യാണകഘൃതം, സുഖപ്രസവഘൃതം തുടങ്ങിയവ കഴിക്കുന്നതും സുഖപ്രസവത്തിന് നല്ലതാണ്.
അകത്തും പുറത്തുമുള്ള ഇത്തരം സ്നേഹന കര്‍മ്മങ്ങള്‍ പ്രസവം സുഖമായി നടക്കാന്‍ ശരീരത്തെ തയ്യാറെടുപ്പിക്കുന്നു. ഏറെ പ്രധാനം ഗര്‍ഭകാലത്തെ വ്യായാമമാണ്. ശരിയായി വ്യായാമം ചെയ്താല്‍ പ്രസവവും പ്രസവാനന്തര ശുശ്രൂഷയും വളരെ സുഖമുള്ളതാകും.
ഗര്‍ഭകാലത്തെ ശുശ്രൂഷ പോലെതന്നെ പ്രധാനമാണ് പ്രസവാനന്തര പരിചരണം. ആധുനിക വൈദ്യ ശാസ്ത്രം ഗര്‍ഭാനന്തര പരിചരണം വളരെ പ്രധാന്യമര്‍ഹിക്കുന്ന ഒരു കാര്യമായി പരിഗണിക്കുന്നില്ല. പക്ഷെ, ആയൂര്‍വേദം ഇത് വളരെ പ്രധാനമായി കാണുന്നു. പ്രസവത്തിന് ശേഷം വേണ്ട ശരീരരക്ഷ ചെയ്യാത്ത സ്ത്രീകള്‍ പശ്ഛാത്തപിച്ചിട്ടുണ്ട്.
|