പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > സ്ത്രീകള്‍ക്കു മാത്രം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗര്‍ഭാവസ്ഥയിലെ ലൈംഗികത
WD
ഗര്‍ഭിണി ആവുമ്പോഴേ ഭര്‍ത്താവില്‍ നിന്നുള്ള സ്നേഹം കുറയുമോ, ആകര്‍ഷണം കുറയുമോ എന്നൊക്കെയുള്ള ചിന്തകള്‍ സ്ത്രീകളെ കുഴക്കാറുണ്ട്. ഈ അവസ്ഥയില്‍ ലൈംഗിക ബന്ധം ആവാമോ എന്നും ഇവര്‍ സംശയിക്കുന്നു.

ഗര്‍ഭാവസ്ഥ ഭര്‍ത്താക്കന്‍‌മാരില്‍ അനാകര്‍ഷകമായി ഒന്നും തോന്നിക്കില്ല, മറിച്ച് പിതാവും ഉത്തരാവാദിത്വമുള്ള ഒരാളും ആവാനുള്ള ത്രില്ലിലായിരിക്കും അവര്‍. ഗര്‍ഭാവസ്ഥയില്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നതില്‍ അസ്വാഭാവികത തോന്നേണ്ട കാര്യമില്ല എന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

ഗര്‍ഭാവസ്ഥയിലുള്ള ലൈംഗിക ബന്ധം ആദ്യത്തെയും അവസാനത്തെയും മൂന്ന് മാസങ്ങളില്‍ ഒഴിവാക്കാവുന്നതാണ്. ഈ അവസരത്തില്‍ ഗര്‍ഭിണികള്‍ ശാരീരികമായി അസ്വസ്ഥതകള്‍ അനുഭവിച്ചേക്കാമെന്നതാണ് കാരണമായി പറയുന്നത്. ഗര്‍ഭം അലസിയവര്‍ ബന്ധപ്പെടുന്നതിനെ കുറിച്ച് ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യുന്നത് ഉത്തമമാണ്.

ഗര്‍ഭാവസ്ഥയില്‍ സ്വാഭാവികമായി ബന്ധപ്പെടുന്നത് കുഞ്ഞിന് പ്രശ്നമൊന്നും ഉണ്ടാക്കില്ല. ഗര്‍ഭാശയത്തിലെ അംനോട്ടിക് ദ്രവത്തിനുള്ളില്‍ കുഞ്ഞ് സുരക്ഷിതമായിരിക്കും. പോരാത്തതിന് ഗര്‍ഭാശത്തിനു പുറമെയുള്ള മ്യൂക്കസ് പ്ലഗ് രോഗാണുക്കളെ പ്രതിരോധിക്കുകയും ചെയ്യും.

അതിനാല്‍, സംശയം വേണ്ട ഗര്‍ഭകാലത്ത് ബന്ധപ്പെടാം. ഇതെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഗൈനക്കോളജിസ്റ്റുമായി ചര്‍ച്ച ചെയ്യുകയും ആവാമല്ലോ.
കൂടുതല്‍
ആ നേരം അവളങ്ങനെ!
സ്ത്രീകള്‍ തുറന്നു പറയൂ!
ഭാര്യ അമ്മയാവണോ?
വിവാഹത്തിന് കാരണം വേണോ?
ഇന്ത്യയില്‍ ‘ബിക്കിനി ബേബ്സ്’
മൂക്കൂത്തിയും കമ്മലും