പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > സ്ത്രീകള്‍ക്കു മാത്രം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആ നേരം അവളങ്ങനെ!
WD
ആ ദിവസങ്ങളില്‍ അവള്‍ അങ്ങനെയാണ്. ചിരിയുമില്ല കളിയുമില്ല പിന്നെ അനിയന്ത്രിതമായ ദ്വേഷ്യവും. ഇതെന്താ അവളിങ്ങനെയെന്ന് തോന്നാം. എന്നാല്‍, ഇതെല്ലാം അവളുടെ കുറ്റമായി പറയാനാവുമോ?

ആര്‍ത്തവത്തിനുമുമ്പ് ചില സ്ത്രീകളില്‍ ആകെയൊരു മാറ്റം ഉണ്ടാവും. അതിനെ ഹോര്‍മോണ്‍ വ്യതിയാനത്താലുണ്ടാവുന്ന ശാരീരിക മാനസിക മാറ്റങ്ങളായി കണ്ട് ചികിത്സിക്കുകയാണ് വേണ്ടത്. ‘പ്രീ മെന്‍സ്ട്രുവല്‍ സിന്‍ഡ്രോം’ അഥവാ പി‌എം‌എസ് എന്നാ‍ണ് ഈ മാനസിക നില അറിയപ്പെടുന്നത്.

ശാരീരിക പ്രശ്നങ്ങളെക്കാള്‍ ഏറെ മാനസിക പ്രശ്നങ്ങളാണ് പി‌എം‌എസിനോട് അനുബന്ധിച്ച് ഉണ്ടാവുന്നത്. ഉറക്കമില്ലായ്മ, ദ്വേഷ്യം, അക്ഷമ, പെട്ടെന്ന് വികാരഭരിതരാവുക തുടങ്ങിയ പ്രശ്നങ്ങളാണ് കൂടുതല്‍ പ്രകടമാവുക.

ശാരീരികമായി തലവേദന, വയറ് വേദന, ഓക്കാനം, സ്തനങ്ങളില്‍ വേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാവാം.

ചികിത്സ

കൌണ്‍സലിംഗ്, വ്യായാമം എന്നിവയിലൂടെ പി‌എം‌എസ് വരുതിയിലാക്കാം. ഒരു പക്ഷേ ഹോര്‍മോണ്‍ ചികിത്സയും ആവശ്യമായി വരാം.

വ്യായാമവും യോഗയും ശരീരത്തിനും മനസ്സിനും ഉന്‍‌മേഷം നല്‍കും. നാരുകള്‍ അടങ്ങിയതും പച്ചക്കറികളും ഉള്‍പ്പെടുത്തിയ ഭക്ഷണക്രമമാണ് സ്വീകരിക്കേണ്ടത്. ഇതിനെല്ലാം ഉപരി, ആ ദിവസങ്ങളില്‍ മാനസിക സന്തോഷം പകരുന്ന അന്തരീക്ഷത്തില്‍ കഴിയാനും ശ്രദ്ധിക്കണം.
കൂടുതല്‍
സ്ത്രീകള്‍ തുറന്നു പറയൂ!
ഭാര്യ അമ്മയാവണോ?
വിവാഹത്തിന് കാരണം വേണോ?
ഇന്ത്യയില്‍ ‘ബിക്കിനി ബേബ്സ്’
മൂക്കൂത്തിയും കമ്മലും
ഇരുപതുകള്‍ ചുറുചുറുക്കോടെ