ഭര്‍ത്താവ് ഒരു കൊച്ചു കുട്ടിയെ പോലെയാണ് അല്ലെങ്കില്‍ ഞാന്‍ ഒരു അമ്മയെ പോലെയാണ് ഭര്‍ത്താവിനെ നോക്കുന്നത് എന്ന് കരുതുന്ന ഭാര്യമാരും ഉണ്ടാവും. എന്നാല്‍, ഇത്തരം ചിന്താഗതി ഒരു പരിധി വച്ച് നിയന്ത്രിക്കുന്നതാണ് നല്ലത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
നിങ്ങള്‍ വിട്ടിലെ മൂത്ത കുട്ടിയും നിങ്ങളുടെ ഭര്‍ത്താവ് അദ്ദേഹത്തിന്‍റെ വീട്ടിലെ ഇളയ കുട്ടിയുമാണോ? എങ്കില്‍ ദാമ്പത്യത്തില്‍ കുറച്ച് ശ്രദ്ധ നല്‍കുന്നത് നല്ലതായിരിക്കും എന്നാണ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം.
എന്താണ് ഇത്തരത്തില്‍ ഒരു അമിത ശ്രദ്ധയ്ക്ക് കാരണമെന്നല്ലേ? കാരണമുണ്ട് ഈ വിഭാഗത്തിലുള്ള ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ സ്നേഹത്തിനായി കുറച്ച് കൂടുതല്‍ ‘ബലപ്രയോഗം’ ഉണ്ടാവാം.
ഇവിടെ, ഭാര്യ ഭര്‍ത്താവിനെ ഒരു കുട്ടിയെ പോലെ സ്നേഹിക്കാന്‍ ഇഷ്ടപ്പെടും. വിവാഹത്തിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ ഭര്‍ത്താവിന് ഇത് ഇഷ്ടമാവുമെങ്കിലും തുടര്‍ വര്‍ഷങ്ങളില്‍ ഈ ‘കുട്ടിയെ നോട്ടം’ അസഹനീയമായി മാറിയേക്കാം.
തുടര്‍ന്ന് ഭര്‍ത്താവിനും ഭാര്യയ്ക്കും ഇടയില്‍ ശീത സമരവും സെക്സ് നിഷേധിക്കലും വരെ ഉണ്ടായേക്കാമെന്നാണ് ഇത്തരം പ്രശ്നങ്ങളെ കുറിച്ച് പഠിച്ച മനശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇതിനായി അവര്‍ പറയുന്ന പരിഹാരം പരസ്പരം ആശയ വിനിമയം നടത്തുകയും മനസ്സിലാക്കുകയും ചെയ്യുക മാത്രമാണ്.
മറ്റുള്ളവരെ അറിയിക്കാനും വയ്യ പരസ്പരം തുറന്നുള്ള ആശയ വിനിമയവും നടക്കുന്നില്ല എങ്കില്‍ വളരെ കുറഞ്ഞ കാലയളവിലേക്ക് സ്വന്തം വീടുകളില്‍ താമസിക്കാനും മനശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നു. ഇക്കാലയളവില്‍ ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ സ്ഥാനമാനങ്ങളെ കുറിച്ച് സ്വന്തം വീട്ടില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയുമെന്നതാണ് ഈ നിര്‍ദ്ദേശത്തിനു പിന്നില്‍.
|