ലേഖനങ്ങള്‍ | ആരോഗ്യം സൌന്ദര്യം | പാചകം | സൌന്ദര്യക്കുറിപ്പുകള്‍ | ശിശുസംരക്ഷണക്കുറിപ്പുകള്‍ | ഗാര്‍ഹികക്കുറിപ്പുകള്‍
പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ » ആരോഗ്യം സൌന്ദര്യം » മേക്കപ്പില്‍ ഇത്രയും രാസപദാര്‍ത്ഥങ്ങളോ? (This much chemicals in makeup?)
Feedback Print Bookmark and Share
 
PRO
ലിപ്സ്റ്റിക് തേച്ച്, മുഖത്ത് പൂശേണ്ടതൊക്കെ പൂശി അല്‍പ്പം പെര്‍ഫ്യൂമിന്റെ സുഗന്ധവും കടംകൊണ്ട് ചമഞ്ഞിറങ്ങുന്ന സുന്ദരിമാര്‍ക്ക് ഒരുക്കം ആത്മവിശ്വാസം നല്‍കുമെന്നത് സത്യം. മാത്രമല്ല, നല്ല ചുള്ളന്‍ ആണ്‍കുട്ടികളുടെ മനസ്സില്‍ ആരാധനയുടെ നാമ്പ് പൊടിക്കാന്‍ ഇതൊക്കെ ധാരാളമാണെന്നും മേക്കപ്പിട്ട് സൌന്ദര്യത്തിന്റെ വാള്‍ത്തല മിന്നിക്കുന്ന സുന്ദരിമാര്‍ക്ക് നന്നായിട്ടറിയുകയും ചെയ്യും.

എന്നാല്‍, അടുത്തിടെ ഒരു ഡിയോഡറന്റ് കമ്പനി നടത്തിയ സര്‍വേ പുറത്ത് കൊണ്ടുവന്ന കാര്യങ്ങള്‍ സുന്ദരിമാര്‍ക്ക് ഞെട്ടല്‍ നല്‍കുമെന്നത് സത്യം. സര്‍വേ പ്രകാരം, ശരാശരി 512 രാസപദാര്‍ത്ഥങ്ങളാണ് സുന്ദരിമാര്‍ ദിനവും മേക്കപ്പിന്റെ രൂപത്തില്‍ മുഖത്തും ശരീരത്തും പൂശുന്നത്! ബിയൊന്‍സന്‍ എന്ന കമ്പനിയാണ് സര്‍വേ നടത്തിയത്.

പെണ്‍കുട്ടികള്‍ സാധാരണയായി 13 മേക്കപ്പ് സാ‍മഗ്രികളാണ് ഉപയോഗിക്കുന്നത് എന്ന് സര്‍വേയില്‍ കണ്ടെത്തി. ഇതില്‍ ഓരോന്നിലും ശരാശരി 20 വീതം രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു.

നാം സുഗന്ധത്തിനായും എന്തിനേറെ ആത്മവിശ്വാസത്തിന്റെ കാവലാളായും കൊണ്ടുനടക്കുന്ന പെര്‍ഫ്യൂമിലാണത്രേ ഏറ്റവും കൂടുതല്‍ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നത്- 250 എണ്ണം! ഇത്രയും കേട്ട് അമ്പരക്കണ്ട, കാരണം ചില കമ്പനികള്‍ ഇറക്കുന്ന പെര്‍ഫ്യൂമുകളില്‍ 400 ഓളം രാസപദാര്‍ത്ഥങ്ങളാണത്രേ അടങ്ങിയിരിക്കുന്നത്.

ലിപ്സ്റ്റിക്കില്‍ 33, ബോഡി ലോഷന്‍ 32, മസ്കാര 29, നെയില്‍ പോളിഷ് 31, ഹാന്‍ഡ്‌മോ‍യിസ്ച്ചര്‍ 11 എന്നിങ്ങനെയാണ് സ്ഥിരം ഉപയോഗിക്കുന്ന മേക്കപ്പ് സാമഗ്രികളിലെ രാസപദാര്‍ത്ഥ സാന്നിധ്യം. ഇവയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ അര്‍ബുദം, ഹോര്‍മോണ്‍ വ്യതിയാനം, ചര്‍മ്മ പ്രശ്നങ്ങള്‍, അലര്‍ജികള്‍ എന്നിവയുടെ കാരണമായേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍