ലേഖനങ്ങള്‍ | ആരോഗ്യം സൌന്ദര്യം | പാചകം | സൌന്ദര്യക്കുറിപ്പുകള്‍ | ശിശുസംരക്ഷണക്കുറിപ്പുകള്‍ | ഗാര്‍ഹികക്കുറിപ്പുകള്‍
പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ » ആരോഗ്യം സൌന്ദര്യം » തടി ഒരു പ്രശ്നമാക്കേണ്ടന്നേ ! (Not lean...no problem!)
Feedback Print Bookmark and Share
 
PRO
PRO
കൂടുതല്‍ തടിച്ച ശരീരം സുന്ദരിക്കുട്ടികള്‍ക്ക് ഇഷ്ടമല്ല. കാരണം വടിവുകള്‍ ഇല്ലാത്ത ശരീരത്തിന് കാമുകന്റെ സൌന്ദര്യ സങ്കല്‍പ്പവുമായി ബന്ധമില്ല എന്നതു തന്നെ. എന്നാല്‍ ഉറങ്ങി എണീക്കുമ്പോഴേക്കും വണ്ണം കുറയ്ക്കാന്‍ മന്ത്രമുണ്ടോ? ഇല്ല, അതിനായി പരിശ്രമിക്കുകയും കാത്തിരിക്കുകയും വേണം.

വണ്ണം കുറയ്ക്കാനായി ഭക്ഷണവും ക്രമീകരിച്ച് വ്യായാമവും ചെയ്ത് കാത്തിരിക്കുന്ന അവസരത്തില്‍ വിഷമം തോന്നേണ്ട കാര്യമില്ല. വണ്ണമുള്ളവര്‍ക്ക് വണ്ണം എടുത്തു കാണിക്കാത്ത രീതിയില്‍ ഒരുങ്ങാന്‍ വഴിയുള്ളപ്പോള്‍ അത്തരം വിഷമത്തെ സുന്ദരിക്കുട്ടികള്‍ തലയിലേറ്റുകയും വേണ്ട.

എല്ലാവരെയും കണ്ണുകള്‍ നിങ്ങളുടെ മുഖത്തെ ചുറ്റിപ്പറ്റി നിന്നാല്‍ പകുതി പ്രശ്നം തീര്‍ന്നു. അതിനായി മുഖകാന്തി വര്‍ദ്ധിപ്പിക്കണം പിന്നെയോ? ആകര്‍ഷകമായ ആഭരണങ്ങള്‍ കൂടി അണിഞ്ഞേക്കൂ. പലരും മുഖത്ത് നിന്ന് കണ്ണെടുക്കില്ല!

വണ്ണമുള്ളവര്‍ കണ്ണില്‍ തറയ്ക്കുന്ന നിറമുള്ള തിളക്കമുള്ള വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയാണ് നല്ലത്. ഇത്തരം വസ്ത്രങ്ങള്‍ ശരീരഭാഗത്തെ എടുത്ത് കാണിക്കും. അതേപോലെ, കട്ടികൂടിയ തുണികള്‍ ഭാരം കൂടുതല്‍ തോന്നിക്കുമെന്ന കാര്യവും മറക്കരുത്.

നിങ്ങള്‍ ധരിക്കുന്നത് സ്കേര്‍ട്ടോ പാന്റോ എന്തുമാവട്ടെ, പ്ലീറ്റുകള്‍ ഉണ്ടെങ്കില്‍ വണ്ണം പുറത്ത് അറിയില്ല. ബ്ലൌസിനും പ്ലീറ്റുകള്‍ തുന്നാന്‍ മറക്കേണ്ട. വസ്ത്രങ്ങളില്‍ ലംബമായുള്ള വരകള്‍ ഉണ്ടെങ്കില്‍ നന്നായിരിക്കും. എന്നാല്‍, കുറുകെ വരകള്‍ ഉള്ള വസ്ത്രങ്ങള്‍ വണ്ണത്തെ പെരുപ്പിച്ചു കാട്ടുമെന്ന കാര്യവും ഓര്‍ത്തിരിക്കണം. ബെല്‍റ്റ്, ബോട്ട് കോളര്‍ ബ്ലൌസ്, ബോര്‍ഡര്‍ പ്രിന്റഡ് സ്കേര്‍ട്ട് എന്നിവയും വണ്ണമുള്ളവര്‍ക്ക് അനുയോജ്യമല്ല.

അതേപോലെതന്നെ, വസ്ത്രങ്ങളുടെ നിറവും വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. കടുത്ത നിറങ്ങളാണ് വണ്ണത്തെ മറയ്ക്കാന്‍ ഉത്തമം. ഒലീവ്, കറുപ്പ്, ചാര്‍ക്കോള്‍ ഗ്രേ, നേവി ബ്ലൂ എന്നിവയെല്ലാം വണ്ണം മറയ്ക്കാന്‍ സഹായിക്കുന്ന നിറങ്ങളാണ്.

വയറാണോ നിങ്ങളുടെ പ്രശ്നം? അപകര്‍ഷത മൂലം കുനിഞ്ഞ് നടക്കുന്നതാണ് ഇവിടെ നിങ്ങളുടെ പ്രശ്നം. നിവര്‍ന്ന് നില്‍ക്കൂ, ശ്വാസം അല്‍പ്പം അകത്തേക്കെടുത്ത് വിഷമമുണ്ടാക്കാത്ത രീതിയില്‍ വയറിനെ ഉള്ളിലേക്ക് വലിച്ച്, ഇപ്പോള്‍ നിങ്ങളെ കാണുന്നവര്‍ക്ക് അപാകതയൊന്നും തോന്നില്ല എന്ന് ഉറപ്പ്.

ഇത്രയൊക്കെ പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ വണ്ണം മൂലമുള്ള അപകര്‍ഷത ഒഴിവാക്കാം. എന്നാല്‍, ആഹാര ക്രമീകരണവും വ്യായാമവും ഇല്ലെങ്കില്‍ വണ്ണം കുറയില്ല എന്ന കാര്യം മറക്കേണ്ട!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍