ലേഖനങ്ങള്‍ | ആരോഗ്യം സൌന്ദര്യം | പാചകം | സൌന്ദര്യക്കുറിപ്പുകള്‍ | ശിശുസംരക്ഷണക്കുറിപ്പുകള്‍ | ഗാര്‍ഹികക്കുറിപ്പുകള്‍
പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ » ആരോഗ്യം സൌന്ദര്യം » ‘ആ ദിനങ്ങളിലെ’ വേദന മറക്കാം (Forget that bedridden days)
Feedback Print Bookmark and Share
 
PRO
സ്ത്രീകളില്‍ ചിലര്‍ ആര്‍ത്തവ കാലത്തെ കുറിച്ച് ഓര്‍ക്കാന്‍ കൂടി ഭയക്കും. ആ ദിനങ്ങളില്‍ അനുഭവിക്കുന്ന വേദന കാരണം മാസമുറയെ വേദനയുടെ ഒരു അദ്ധ്യായമായിട്ടായിരിക്കും അവര്‍ കാണുക. ഈ വേദനകളില്‍ നിന്നും ആ ദിവസം അടുക്കുമ്പോഴുണ്ടാവുന്ന ഭയപ്പാടില്‍ നിന്നും മോചനം ലഭിച്ചാലോ?

മാസമുറ സമയത്തെ വേദനയില്‍ നിന്ന് രക്ഷ നേടാനായി സതാം‌പ്ടണിലെ ഗവേഷകര്‍ ഒരു പുതിയ മരുന്ന് കണ്ടുപിടിച്ചു. വി എ 111913 എന്ന് പേരിട്ടിരിക്കുന്ന മരുന്ന് ഉപയോഗിച്ചുള്ള ഗുളികകളാണ് സ്ത്രീകളുടെ രക്ഷയ്ക്ക് എത്തുന്നത്. ആര്‍ത്തവ കാലത്ത് കിടക്കയെ ശരണം പ്രാപിക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് വലിയ വാര്‍ത്ത തന്നെയാണ്.

ഇപ്പോള്‍ ഈ മരുന്ന് രണ്ടാം ഘട്ട പരീക്ഷണത്തിലാണ്. ബ്രിട്ടണിലും അമേരിക്കയിലുമായി 128 സ്ത്രീകളില്‍ പുതിയ മരുന്ന് പരീക്ഷിച്ച് വിജയം മനസ്സിലാക്കിക്കഴിഞ്ഞു. 18-35 പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് പരീക്ഷണം നടത്തിയത്. ആര്‍ത്തവകാലത്ത് ആറ് ദിവസമാണ് മരുന്ന് നല്‍കിയത്.

കൂടുതല്‍ പരീക്ഷണങ്ങളിലൂടെ ഫലപ്രദമാണെന്ന് തെളിഞ്ഞു കഴിഞ്ഞാല്‍ അടുത്ത നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ പുതിയ മരുന്ന് വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

ആര്‍ത്തവകാലത്ത് ഗര്‍ഭപാത്രം ചുരുങ്ങുന്നതിനെ തുടര്‍ന്നാണ് സാധാരണഗതിയില്‍ വേദനയും അസ്വസ്ഥതകളും ഉണ്ടാവുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍