ലേഖനങ്ങള്‍ | ആരോഗ്യം സൌന്ദര്യം | പാചകം | സൌന്ദര്യക്കുറിപ്പുകള്‍ | ശിശുസംരക്ഷണക്കുറിപ്പുകള്‍ | ഗാര്‍ഹികക്കുറിപ്പുകള്‍
പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ » ആരോഗ്യം സൌന്ദര്യം » നിങ്ങള്‍ കരളിന്റെ ‘കരളിനെ’ സ്നേഹിക്കുന്നോ? (Do you love your child?)
Feedback Print Bookmark and Share
 
PRO
അമ്മയ്ക്ക് മക്കളോടുള്ള വാത്സല്യത്തിന് മറ്റൊന്നും പകരം വയ്ക്കാനാവില്ല. അമ്മമാരാകാന്‍ പോവുന്നവര്‍ക്ക് മക്കളോടുള്ള വാത്സല്യം കുഞ്ഞ് പിറക്കുന്നതിനു മുമ്പേ കാണിക്കാനും അവസരമുണ്ട്, ഭക്ഷണത്തില്‍ അല്‍പ്പം ശ്രദ്ധിക്കുന്നത് കുഞ്ഞിനോടുള്ള ഏറ്റവും വലിയ കരുതലിന്റെ പ്രതീകമാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ കഴിവതും കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കരുത് എന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തിയവര്‍ ഉപദേശിക്കുന്നത്. കൊഴുപ്പ് കൂടുതല്‍ കലര്‍ന്ന ഭക്ഷണം കഴിച്ചാലോ? കുഞ്ഞ് മുതിര്‍ന്ന ആളാവുമ്പോഴേക്കും ഫാറ്റി ലിവര്‍ പിടിപെടും. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണിത്. സതാം‌പ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയ ഇക്കാര്യം ഹെപാറ്റോളജി ജേര്‍ണലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊഴുപ്പേറിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഭ്രൂണത്തിന്റെ വികാസം പ്രാപിക്കുന്ന കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.

ഗര്‍ഭിണികള്‍ മെലിഞ്ഞവരോ തടിയുള്ളവരോ ആവട്ടെ, കൊഴുപ്പുള്ള ഭക്ഷണം കുട്ടികള്‍ക്ക് ഭാവിയില്‍ ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇത് പൂരിത കൊഴുപ്പുകള്‍ ആഹാരത്തില്‍ നിന്ന് ഒഴിവാക്കണം എന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളെ ശരിവയ്ക്കുകയും ചെയ്യുന്നു.

മുമ്പൊക്കെ മദ്യപാനം മൂലമല്ലാത്ത ഫാറ്റിലിവര്‍ നിരുപദ്രവകാരിയാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, ഇത്തരം ഫാറ്റി ലിവറും ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഗുരുതരമായ ലിവര്‍ സിറോസിസ് എന്ന രോഗത്തിനു കാരണമായേക്കാം എന്നാണ് പുതിയ കണ്ടെത്തലുകള്‍ പറയുന്നത്.

അതിനാല്‍, അമ്മമാരാവാന്‍ പോവുന്നവര്‍ അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ നിങ്ങളുടെ കരളിന്റെ ‘കരള്‍’ ആരോഗ്യമുള്ളതായിത്തീരും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍