ലേഖനങ്ങള്‍ | ആരോഗ്യം സൌന്ദര്യം | പാചകം | സൌന്ദര്യക്കുറിപ്പുകള്‍ | ശിശുസംരക്ഷണക്കുറിപ്പുകള്‍ | ഗാര്‍ഹികക്കുറിപ്പുകള്‍
പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ » ആരോഗ്യം സൌന്ദര്യം » അഴകിന് ഇനി ചുരുളന്‍ കാലം (Perm hair on fashion trend)
 
PRO
വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ ആഹ്ലാദം മിസ് വെനസ്വേല പങ്കിട്ടത് പൊട്ടിച്ചിരിച്ചും, തുള്ളിക്കളിച്ചും മാത്രമല്ല. ഇടതുവശത്ത് ഒതുക്കിയിട്ട അവരുടെ ചുരുളന്‍ മുടിയുടെ ഇളക്കത്തിലൂടെ കൂടെ ആയിരുന്നു. സ്റ്റെഫാനിയയുടെ അഴകിന് ജൂറി നൂറ് മാര്‍ക്ക് ആണ് നല്‍കിയതെങ്കില്‍ അവരുടെ ചുരുളന്‍ മുടി ഫാഷന്‍ ലോകത്ത് നേടിയെടുത്തത് നൂറില്‍ നൂറ്റിപ്പത്ത് മാര്‍ക്കുമായിരുന്നു.

കോലന്‍ മുടിയെക്കാളും ഏഴഴകാണ് ചുരുളന്‍ മുടിക്കെന്ന് കംപ്യൂട്ടര്‍ തലമുറ കണ്ടെത്തിയതിന്‍റെ ‘ആഗോള ഉദാഹരണം’ ആണ് മേല്പറഞ്ഞത്. 1980കളില്‍ ലോകത്തെ പുളകം കൊള്ളിച്ച ചുരുളന്‍ മുടി ഫാഷന്‍ അഥവാ ‘പേം ഹെയര്‍‘ നൊസ്റ്റാള്‍ജിക് സുഗന്ധത്തോടെ, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ്.

‘ഋതു’വിലെ നായിക റിമാ കല്ലിങ്കല്‍ ആണ് മലയാളത്തില്‍ ചുരുളന്‍ മുടിയുടെ പുതിയബ്രാന്‍ഡ് അംബാസിഡറായി എത്തിയിരിക്കുന്നത്. കോലന്‍ മുടി വിടര്‍ത്തിയിട്ട് ജീന്‍സും, ടോപ്പും ഇട്ടും വന്ന നായികമാരില്‍ നിന്നെല്ലാം റിമ വ്യത്യസ്തയായതും ഈ ചുരുളന്‍ മുടിയുടെ പ്രത്യേകത കൊണ്ടാണ്. ചുരുക്കിപ്പറഞ്ഞാല്‍ കോളജ് കുമാരിമാരും, ഫാഷന്‍ പ്രേമികളും ഇപ്പോള്‍ ചുരുളന്‍ മുടി സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ്.

കോലന്‍ മുടിയെക്കാളും സൌന്ദര്യവും, ആകര്‍ഷണവും ‘പേം ഹെയര്‍’ന് ആണെന്നതാണ് യുവതലമുറയെ മുടി ചുരുളനാക്കാന്‍ ആകര്‍ഷിക്കുന്നത്. കൂടാതെ, ഒരു ‘ഹെല്‍ത്തി ഹെയര്‍’ ലുക്കും ഇതിനുണ്ട്. മുഖത്തിന് പ്രത്യേകിച്ച് അഴകിന്‍റെ ‘സപ്പോര്‍ട്ട്’ ഒന്നും ‘സ്ട്രയിറ്റ് ഹെയറി’ലൂടെ ലഭിക്കാത്തതും മുടി പേം ആകാന്‍ പ്രേരണ നല്‍കുന്നുണ്ട്.

എന്നാല്‍ മുടി ചുരുളനാക്കുന്നതിന് മുമ്പ് ശ്രദ്ധിക്കാനുമുണ്ട് വളരെയേറെ കാര്യങ്ങള്‍. മുടി കളര്‍ ചെയ്തതിനു ശേഷം ചുരുട്ടുന്നതിന് ബുദ്ധിമുട്ടാണ്. അതു കൊണ്ട് മുടി പേം ചെയ്യുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലൊന്നും മുടി കളര്‍ ചെയ്യാന്‍ ശ്രമിക്കരുത്. നിങ്ങളുടെ മുടിക്ക് കട്ടി കൂടുതലാണെങ്കില്‍ പേം ചെയ്യുമ്പോള്‍ മുടിയുടെ ഭംഗി കൂടും. മുടിയുടെ നീളത്തിന് നുസരിച്ചായിരിക്കും ചുരുളന്‍ മുടിയുടെ കാലാവധിയും. രണ്ട് മാസമോ അതിലധികമോ കാലം വരെ മുടി ചുരുളനായി ഇരിക്കും.

മുടി ചുരുട്ടുന്നതിന് മുമ്പ് ഏതു തരത്തിലുള്ള ചുരുളാണ് വേണ്ടതെന്ന് നിങ്ങളുടെ ഹെയര്‍ ഡ്രസ്സറുമായി സംസാരിച്ച് ഒരു ധാരണയിലെത്തണം. ഇത് മുടി പേം ചെയ്യുന്ന ഹയിര്‍ ഡ്രസ്സര്‍ക്ക് സഹായകമാകും. മുടി പേം ചെയ്താലും 28 മണിക്കൂര്‍ വേണം മുടി ചുരുളാന്‍. അതിനാല്‍ പേം ചെയ്ത ഉടന്‍ മുടി ചുരുളാത്തത് ഓര്‍ത്ത് പരിഭ്രമിക്കേണ്ട. പേം ചെയ്യുന്നതിനു മുമ്പായി ഷാമ്പൂ ഉപയോഗിച്ചതിനു ശേഷം മോയ്സ്ചറൈസര്‍ കണ്ടീഷണര്‍ ഉപയോഗിക്കുകയാണെങ്കില്‍ മുടി പേം ചെയ്യുന്നത് എളുപ്പമാകും.

ചുരുളന്‍ മുടിയുടെ പുതിയ ലോകത്തിലേക്ക് വലതുകാല്‍ വച്ച് കയറാന്‍ തോന്നുന്നോ? ഒട്ടും മടിക്കേണ്ട. നിങ്ങളുടെ ഹെയര്‍ ഡ്രസ്സറെ ഇഷ്‌ടമുള്ള പേം സ്റ്റൈല്‍ അറിയിച്ചോളു. റിമയുടെയും, സ്റ്റെഫാനിയയുടെയും പിന്മുറക്കാരാകില്ലെന്ന് ആരു കണ്ടു?
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍