പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ആരോഗ്യം സൌന്ദര്യം > മുഖം നന്നായാല്‍ ശമ്പളം വര്‍ദ്ധിക്കും !
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുഖം നന്നായാല്‍ ശമ്പളം വര്‍ദ്ധിക്കും !
IFM
നല്ല ശമ്പളം ലഭിക്കുന്നത് മന:സുഖമുള്ള കാര്യമാണല്ലോ. അതു നേടാന്‍ ഉറക്കമിളച്ചിരുന്ന് പഠിക്കുന്നതിന്‍റെ കൂട്ടത്തില്‍ അല്പം സൌന്ദര്യ സംരക്ഷണവുമാകാം. കാരണം, വേറൊന്നുമല്ല തിളക്കമാര്‍ന്ന ശമ്പളം നേടാന്‍ ഇപ്പോള്‍ ബുദ്ധിക്കൊപ്പം ആകര്‍ഷണീയമായ സൌന്ദര്യവും വേണമെന്നാണ് പുതിയ വാര്‍ത്ത.

സൌന്ദര്യം എന്നു കേട്ട് സൌന്ദര്യ വര്‍ദ്ധകവസ്തുക്കളുടെ പിന്നാലെ ഓടേണ്ട കാര്യമൊന്നുമില്ല. വ്യക്തിത്വം തുളുമ്പുന്ന ആകര്‍ഷണീയമായ സൌന്ദര്യത്തിനാണ് ഇന്ന് തൊഴില്‍ വിപണിയില്‍ മുന്‍ഗണന. ഇന്‍റര്‍വ്യൂ ബോര്‍ഡിന് മുന്നിലെത്തുമ്പോള്‍ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ ആത്‌മവിശ്വാസം തുളുമ്പുന്ന ഉത്തരമാണോ നിങ്ങള്‍ നല്‍കുന്നത്, ചോദ്യങ്ങളെ ഒരു ചെറു പുഞ്ചിരിയോടെ നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ടോ എങ്കില്‍ നിങ്ങള്‍ ആ തൊഴില്‍ കരസ്ഥമാക്കി എന്നര്‍ത്ഥം.

ഫ്ലോറിഡ സര്‍വ്വകലാശാലയിലെ ഗവേഷകനായ തിമോത്തി ജഡ്ജിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനമാണ് ബുദ്ധിക്കൊപ്പം സൌന്ദര്യവും ജോലി നേടുന്നതിന് അവിഭാജ്യ ഘടകമാണെന്ന് തെളിയിച്ചിരിക്കുന്നത്.

സ്ത്രീകളിലും, പുരുഷന്മാരിലും 191 പേരെ വീതമാണ് സംഘം പഠനത്തിന് വിധേയമാക്കിയത്. ഇവര്‍ 25നും 75നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. 1995ന് ശേഷം മൂന്ന് തവണകളിലായി ഇവരുമായി അഭിമുഖം നടത്തുകയും, വീട്ടുവരുമാനം, വിദ്യാഭ്യാസം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിവ വിശദമായി ചോദിച്ചറിയുകയും ചെയ്തു. അതിന് ശേഷം ഇവര്‍ എത്രമാത്രം സന്തുഷ്‌ടരാണ് അല്ലെങ്കില്‍ നിരാശിതരാണ് എന്നത് സംബന്ധിച്ച അവലോകനവും നടത്തി. ഇവരുടെ ഫോട്ടോകളും പഠന സംഘം ശേഖരിച്ചിരുന്നു.

ഓരോ വ്യക്തികളുടെയും ആകര്‍ഷണീയതയ്ക്കനുസരിച്ച് അവരെ വിവിധ ഗ്രേഡുകളായി തിരിച്ചു. സ്ത്രീകളെയും പുരുഷന്മാരെയും വ്യത്യസ്ത ഗ്രൂപ്പുകളാ‍യിട്ടായിരുന്നു തിരിച്ചിരുന്നത്. ആകര്‍ഷണീയതയ്ക്കനുസരിച്ച് ഓരോരുത്തര്‍ക്കും ഓരോ സ്കോറും നല്‍കിയിരുന്നു.

എത്രമാത്രം പണം സമ്പാദിക്കാ‍നാവുന്നു, വിദ്യാഭ്യാസം നേടാനാവുന്നു, തങ്ങളെ അവര്‍ സ്വയം എങ്ങനെ വിലയിരുത്തുന്നു എന്നിവയിലെല്ലാം വ്യക്തികളുടെ ഭൌതിക സൌന്ദര്യം വളരെ വലിയ ഒരു പങ്ക് വഹിക്കുന്നതായാണ് സംഘത്തിന് കാണാനായത്. ശരാശരിക്ക് മുകളില്‍ സൌന്ദര്യമുള്ളവര്‍ക്ക് മികച്ച സമ്പാദ്യം നേടാനും മികച്ച വിദ്യാഭ്യാസം നേടാനും കഴിയുന്നതോടൊപ്പം ഇത്തരക്കാര്‍ മികച്ച ആത്മവിശ്വാസമുള്ളവരാണെന്നും പഠനസംഘം കണ്ടെത്തി.

ശരാശരി സൌന്ദര്യമുള്ള വ്യക്തികള്‍ക്ക് മികച്ച രീതിയില്‍ ചിന്തിക്കാനും തങ്ങളുടെ കഴിവുകളെക്കുറിച്ച് കൂടുതല്‍ ബോധവാനായിരിക്കാനും കഴിയുമത്രേ, ഇതാണ് അവരെ വിജയത്തിലേക്ക് നയിക്കുന്നത്. ഇനി അടുത്തതായി നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കു. ആകര്‍ഷണീയമായ, വ്യക്തിത്വം തുളുമ്പുന്ന, ആത്മവിശ്വാസം നിഴലിക്കുന്ന സൌന്ദര്യത്തിന്നായി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പക്ഷാഘാതം സ്‌ത്രീകളില്‍
മാറിയ കണ്‍പീലി സങ്കല്പം
കാ‍ര്‍കൂന്തലിന്‍ സൌന്ദര്യം
സുന്ദരിമാര്‍ പുകവലിച്ചാല്‍
നാടിന് ആഘോഷം; പിങ്കിക്ക് ആശ്വാസം
മെലിയാനൊരുങ്ങും മുമ്പ്...